
ലണ്ടന്‍:ബ്രിട്ടന്റ ഇന്നവേറ്റര്‍ വിസയ്ക്ക് അപേക്ഷ നല്‍കാനുള്ള അവസരങ്ങളാണ് ഇപ്പോഴുള്ളത്. ചെറുകിട സംരംഭകരെ ലക്ഷ്യമിട്ടാണ് യുകെ ഇന്നവേറ്റര്‍ സമ്പ്രദായം നടപ്പിലാക്കിയിട്ടുള്ളത്. വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് യുകെയുടെ ഇന്നവേറ്റര്‍ വിസയ്ക്ക് അപേക്ഷിക്കാം. 50,000 പൗണ്ട് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഇന്നവേറ്റര്‍ വിസ ലഭിക്കും. സംരംഭകര്‍ക്ക് ഇതോടെ യുകെയില്‍ കൂടുതല്‍ അവസരങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പുതിയ വിസാ സ്‌കീമില്‍ നിക്ഷേപകരുടെ ഒഴുക്കുണ്ടാകുമെന്നാണ് ബ്രിട്ടനിലെ ഭരണകൂടം കണക്ക് കൂട്ടുന്നത്.
അതേസമയം ടയര്‍ വണ്ണില്‍ ഓണ്‍ട്രപ്രോണര്‍ വിസാ സ്‌കീമീല്‍ രണ്ട് ലക്ഷം പൗണ്ടായിരുന്നു ഉണ്ടായിരുന്നത്. മാര്‍ച്ച് 29ന് ടയര്‍ വണ്‍ ഒീാണ്‍ട്രപ്രോണര്‍ വിസ സ്‌കീം ബ്രിട്ടന്‍ റദ്ദ് ചെയ്തതോടെയാണ് ഇന്നവേറ്റര്‍ വിസാ സമ്പ്രാദയം ഇപ്പോള്‍ നടപ്പിലാക്കുന്നത്.