
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാന്ദ്യം ഭീതിപരത്തുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരും പറയുന്നത്. എന്നാല്‍ രാജ്യത്ത് മാന്ദ്യം പടരാന്‍ കാരണം കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളെല്ലെന്നും, ആഗോള തലത്തില്‍ രൂപപ്പെട്ട പ്രതിസന്ധിയുമാണിതിന് കാരണമെന്നുമാണ് വിലയിരുത്തല്‍. ആഗോളതലത്തില്‍ രൂപപ്പെട്ട മാന്ദ്യം മൂലം രാജ്യത്തെ വിവിധ മേഖലകളെയും ബാധിച്ചുവെന്നാണ് വിലയിരുത്തതല്‍. മാന്ദ്യം ടെക്‌സ്റ്റൈല്‍സ് മേഖലയെയും ഗരുരുതരമായി ബാധിച്ചുവെന്ന ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. അതേസമയം മേഖലിയിലെ മൂലധനത്തിലും പ്രവര്‍ത്തനത്തിലും മാന്ദ്യമുണ്ടെന്നും നലവിലെ സാഹചര്യത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
ടെക്‌സ്റ്റൈല്‍സ് മേഖലയിലെ ആവശ്യകതയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മേഖലയിലെ ക്രെഡിറ്റ് എക്‌സ്‌പോഷര്‍ 2019 മാര്‍ച്ച് 31 വരെ രേഖപ്പെടുത്തിയത് 2.03 ലക്ഷം കോടിയാണെന്നാണ് റിപ്പോര്‍ട്ട്. 2019 ല്‍ ക്രെഡിറ്റ് എക്‌സ്‌പോഷറില്‍ രേഖപ്പെടുത്തിയത് 1.96 ലക്ഷം കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ നടപ്പുവര്‍ഷം ക്രെഡിറ്റ് 1.87 ലക്ഷം കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ ടെക്‌സ്റ്റൈല്‍സ്, നെയ്ത്ത് തുടങ്ങിയ മേഖലകളില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയുടെ ഉപഭോഗ മേഖലയിലും, നിക്ഷേപ മേഖലയിലുമെല്ലാം വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. അതേസമയം ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.
കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷപ മേഖലയിലും വ്യസായിക മേഖലയിലുമെല്ലാം തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗ്രോസ് ഫിക്‌സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്‌സിഎഫ്) ല്‍ അഥവാ മൊത്ത സ്ഥിര മൂലധന നിക്ഷേപ സമാഹരണത്തില്‍ സെപ്റ്റംബറില്‍ ഇടവ് രേഖപ്പെടുക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
വിവിധ റേറ്റിങ് ഏജന്‍സികളും നിലവില്‍ ഇന്ത്യയുടെ ളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ആഗോള റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായാണ് വെട്ടിക്കുറച്ചത്. അതേസമയം നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു. നോമുറ നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായും വെട്ടിക്കുറച്ചു. ഉപഭോഗ നിക്ഷേപ മേഖലയിലും, കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ചയാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണമാകുക എന്നാണ് വിലയിരുത്തല്‍.