
ആഗോള ഹോട്ടല്‍ ശ്യംഖലകളുടെ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കായ ഓയോ ഹോംസ് ആന്റ് ഹോട്ടല്‍സ് ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ചുമതലയുള്ള സിഇഓ ആദിത്യഘോഷിനെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഉയര്‍ത്തി. നിലവില്‍ ഇന്ത്യയിലെയും ദക്ഷിണേഷ്യയുടെയും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളുടെ ചുമതലയുള്ള സിഇഓ രോഹിത് കപൂറിനെ ആദിത്യഘോഷിന്റെ സ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട്.
ആദിത്യയുടെ ബിസിനസ്സ് മിടുക്ക്, പ്രശ്നപരിഹാര ശേഷികള്‍, ശക്തമായ കോര്‍പ്പറേറ്റ് ഭരണം, വൈവിധ്യത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും തത്ത്വങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ഉയര്‍ന്ന പ്രവര്‍ത്തനക്ഷമമായ തൊഴില്‍ സംസ്‌കാരം എന്നിവയുള്ള ഒരു ഓര്‍ഗനൈസേഷന്‍ കെട്ടിപ്പടുക്കുന്നതിനുള്ള അഭിനിവേശം, സ്ഥാപനത്തിന് ഗുണംചെയ്യുമെന്ന് ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ പറഞ്ഞു. ഈ തീരുമാനം ആഗോളതലത്തില്‍ OYO യുടെ ലക്ഷ്യങ്ങള്‍ നേടാന്‍ വളരെയധികം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി രോഹിത് ഒയോയോടൊപ്പമുണ്ട്, കഴിഞ്ഞപന്ത്രണ്ട് മാസങ്ങളിലധികമായി ബിസിനസ്സുകളിലുടനീളമുള്ള വിവിധ തന്ത്രപരമായ സംരംഭങ്ങളില്‍ അദ്ദേഹം എന്നോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവുറ്റ നേതൃത്വത്തില്‍ ഒയോ ഇന്ത്യയും ദക്ഷിണേഷ്യയും ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് വളരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് റിതേഷ് അഭിപ്രായപ്പെട്ടു.