റിതേഷ് അഗര്‍വാള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നന്‍; 7800 കോടി രൂപയോളമായി റിതേഷിന്റെ ആസ്തി

February 27, 2020 |
|
News

                  റിതേഷ് അഗര്‍വാള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നന്‍;  7800 കോടി രൂപയോളമായി റിതേഷിന്റെ ആസ്തി

ഓയോ സ്ഥാപകനായ റിതേഷ് അഗര്‍വാള്‍ രാജ്യത്തെ യുവ കോടീശ്വരന്‍മാരില്‍ ഒരാളായി മാറിയിരിക്കുന്നു. സിനിമാ കഥപോലെ ത്രില്ലടിപ്പിക്കുന്ന, ബിസിനസ് രംഗത്ത് ലക്ഷ്യ സ്ഥാനത്തേക്ക് എത്താന്‍ സാധിക്കുന്ന അതിശയകരമാണ് റിതേഷ് അഗര്‍വാളിന്റെ ജീവിതം. മാത്രമല്ല  രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍ കൂടയാണ് റിതേഷ് അഗര്‍വാള്‍. 2020 ഹുറുന്‍ റിച്ച് ലിസ്റ്റിലാണ് റിതേഷ് അഗര്‍വാള്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഇപ്പോള്‍ ഇടംപിടിച്ചിട്ടുള്ളത്.  റിതേഷ് അഗര്‍വാളിന്റെ ആസ്തി 2020 ലേക്കെത്തുമ്പോള്‍ 1.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം  (78,00) കോടി രൂപയോളമാണ് റിതേഷ് അഗര്‍വാളിന്റെ ആസ്തി.അതേസമയം കഴിഞ്ഞവര്‍ഷം റിതേഷ് അഗര്‍വാളിന്റെ ആസ്തിയില്‍ മൂന്നൂറ് കോടി രൂപയോളം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം റിതേഷ് അഗര്‍വാളിന്റെ ആസ്തിയില്‍ കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത് 7500 കോടി രൂപയോളമായിരുന്നു. 

ഈ ആഴ്ച്ച അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ റിതേഷ് അഗര്‍വാളിന്റെ ബിസിനസ് മാന്ത്രകത്തെ പറ്റി പ്രത്യേകം പ്രശംസിച്ചിരുന്നു.  അഗര്‍വാളിനെ 'ബുദ്ധിമാനായ ബിസിനസുകാരന്‍' എന്നായിരുന്നു ട്രംപ് റിതേഷ് അഗര്‍വാളിനെ വിശേഷിപ്പിച്ചത്.  എന്നാല്‍ ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ വരുമാനത്തില്‍ 2019 ല്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.  2019 ല്‍ കമ്പയുടെ ആകെ വരുമാനം  951 മില്യണ്‍ യുഎസ് ഡോളറാണ് രേഖപ്പെടുത്തിയത്. 

സ്വയം നിര്‍മിത സംരംഭകനായ  റിതേഷ് അഗര്‍വാള്‍. മുപ്പതുകളില്‍ സെറോഡ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യുവ സ്വയം സംരംഭം തുടങ്ങിയ ശതകോടീശ്വരന്മാരാണ്. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകരായ സച്ചിന്‍ ബന്‍സല്‍, ബിന്നി ബന്‍സാല്‍ (ഒരു ബില്യണ്‍ ഡോളര്‍ വീതം), ബൈജൂസ് രവീന്ദ്രന്‍  (1.4 ബില്യണ്‍ ഡോളര്‍) എന്നിവരാണ് റിതേഷിന് പിന്നിലുള്ളത്. 

അതേസമയം 2013 ല്‍ സ്ഥാപിച്ച സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള, നിക്ഷേപവുമുള്ള ഓയോ ഹോട്ടലുകള്‍ ഇതിനകം രാജ്യത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി മാറി. ഇതിന്റെ മൂല്യം 1000 കോടി ഡോളറായി ഉയര്‍ന്നു. ചൈനയിലെ രണ്ടാമത്തെ വലിയ ശൃംഖലയായി മാറിയതിനുശേഷം സ്റ്റാര്‍ട്ടപ്പ് യുഎസിലേക്കും യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. 2023 ല്‍ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാകാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ ഓയോ ഹോട്ടല്‍ തുക്കം കുറിച്ചിട്ടുണ്ട്.  

604 മില്യണ്‍ ഡോളര്‍ വില്‍പനയുമായി ഓയോ

പ്രമുഖ ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് സംരംഭമായ ഓയോയുടെ നഷ്ടത്തില്‍ കുറവ് വരുന്നിട്ടുണ്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 24 ശതമാനമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള നഷ്ടം. എന്നാല്‍ 2019 ല്‍ അത് 14 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ലാഭവിഹിതം 2.9 മടങ്ങ് വര്‍ധിച്ച് 604 മില്യണ്‍ ഡോളറായി. 

2019 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 951 മില്യണ്‍ ഡോളറാണ്. 2018 ല്‍ നടന്ന 211 മില്യണ്‍ ഡോളറിന്റെ വില്‍പനയില്‍ നിന്നാണ് അത് 4.5 മടങ്ങ് വര്‍ധിച്ച് ഇപ്പോള്‍ ഈ വരുമാനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. മൊത്തം വാര്‍ഷിക വരുമാനത്തിന്റെ 63.5 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. ബാക്കി 36.5 ശതമാനം മാത്രമാണ് ആഗോളസംഭാവന. അത് പ്രധാനമായും ചൈനയുടേതാണ്. കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചാനിരക്ക് 10.6 ശതമാനത്തില്‍ നിന്ന് 14.7 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

സാമ്പത്തിക മുന്നേറ്റത്തിന് വേണ്ടിയുള്ള സ്ഥായിയായ ഞങ്ങളുടെ നിലനില്‍പ്പും പ്രവര്‍ത്തനവും തുടര്‍ന്നാല്‍, ശക്തവും സുസ്ഥിരവുമായ ഒരു പാതയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാന്‍, 2020ലും തുടര്‍ന്നും കഴിയുമെന്ന് കമ്പനിയുടെ ഗ്ലോബല്‍ സിഎഫ്ഒ അഭിഷേക് ഗുപ്ത പറഞ്ഞു. 

കമ്പനിയുടെ ദിവസേനയുള്ള ബുക്കിംഗുകള്‍ക്ക് പുറമെ ആഗോളമായി ഹോട്ടലുകളുടെയും ആസ്തിയുടമകളുടെയും വര്‍ധനവുമുണ്ടായിട്ടുണ്ട്. 2019 വര്‍ഷത്തില്‍ 4300 ആസ്തിയുടമകളുടെ സഹകരണത്തോടെ 120 രാജ്യങ്ങളില്‍ നിന്നുള്ള 180 മില്യണ്‍ അതിഥികള്‍ക്കാണ് ഓയോ ആതിഥ്യം വഹിച്ചത്. 2019 ല്‍ അതിഥികളുമായുണ്ടാക്കിയ ബന്ധമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ഓയോയെ സഹായിച്ചത്. വരുമാനത്തിന്റെ 73 ശതമാനവും ആവര്‍ത്തിച്ചുള്ള ഉപഭോക്താക്കളുടെ സംഭാവനയാണ്. 

ചൈനയടക്കമുള്ള ആഗോളവിപണി വികസനത്തിലും നിക്ഷേപത്തിലുമായിരുന്നതിനാല്‍ 2019 ലെ നഷ്ടത്തിന്റെ 75 ശതമാനത്തിന്റേയും ഉത്തരവാദിത്തം അവര്‍ക്കാണ്. ഇന്ത്യ പോലുള്ള വികസിത വിപണിയുള്ള രാജ്യത്തില്‍ ഞങ്ങള്‍ ഇതിനകം തന്നെ വളര്‍ച്ച നേടിത്തുടങ്ങിയിട്ടുണ്ട്. ഇതേ രീതി തന്നെ തുടര്‍ന്നും അവലംബിച്ച് മെച്ചപ്പെട്ട സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഓയോ വ്യക്തമാക്കി.

2019 ഒക്ടോബര്‍ വരെ ആഗോളതലത്തില്‍ 2.3 മില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആദ്യ 3 ഹോട്ടല്‍ ബുക്കിംഗ് ആപ്പുകളില്‍ ഒന്നാണ് ഓയോ. ഇപ്പോള്‍ അത് 10 മില്യണില്‍ക്കൂടുതലാണ്. അവധിക്കാല ഓഫറുകളുടെ ഭാഗമായി സഞ്ചാരികള്‍ക്കും നഗരത്തിലെ നിവാസികള്‍ക്കുമായി 130000 വീടുകളാണ് ഓയോ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. 80 രാജ്യങ്ങളിലായി 800 നഗരങ്ങളിലാണ് ഓയോ സേവനങ്ങള്‍ ലഭ്യമാകുന്നത്.

Related Articles

© 2025 Financial Views. All Rights Reserved