
ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് 2,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിക്ക് നേരിടേണ്ടി വന്ന അധിക ബാധ്യതയാണ് പുതിയ നടപടിക്ക് വിധേയമാക്കുക. ചിലവുകള്‍ ചുരുക്കി കമ്പനിയെ ലാഭത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് 2,0000 ജീവനക്കാരെ പിരിച്ചുവിടുക. അതേസമയം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ പറ്റി കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം ജിവനക്കാര്‍ക്കിടയില്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതേസമയം ജീവനക്കാര്‍ക്കിടയിലുള്ള പെര്‍ഫോമന്‍സിനനുസരിച്ചുള്ള പിരിച്ചുവിടലിനാണ് കമ്പനി ഇപ്പോള്‍ തയ്യാറായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഓയോയില്‍ 10000 പേരാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. അതേസമയം കമ്പനിയുടെ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 2,384.69 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റനഷ്ടം 360.43 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.