തുടക്കത്തില്‍ സ്വന്തമെന്ന് പറയാന്‍ ഒരു ഹോട്ടല്‍മുറി പോലും ഇല്ലാതിരുന്ന ഒയോ റൂം ബിസിനസ്സ് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചത് എങ്ങനെ?

March 13, 2019 |
|
News

                  തുടക്കത്തില്‍ സ്വന്തമെന്ന് പറയാന്‍ ഒരു ഹോട്ടല്‍മുറി പോലും ഇല്ലാതിരുന്ന ഒയോ റൂം ബിസിനസ്സ് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചത് എങ്ങനെ?

ഇന്ത്യയില്‍ കുറഞ്ഞചിലവില്‍ ഹോട്ടല്‍ റൂമുകളും ഹോമുകളും ലഭ്യമാക്കി ഹോസ്പിറ്റാലിറ്റി ബിസിനസ്സില്‍ ജൈത്രയാത്ര തുടരുകയാണ് ഒയോ റൂംസ്. കുറഞ്ഞ കാലം കൊണ്ട് ഒയോ ആപ്പ് ഓണ്‍ലൈന്‍ റൂം ബുക്കിങ്ങില്‍ തരംഗം സൃഷ്ടിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഒയോ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാവുകയായിരുന്നു. യാത്രകള്‍ക്കിടയിലെ വൈകിയ വേളകളില്‍ ഏതു സമയത്തും ആര്‍ക്കും ആശ്രയിക്കാവുന്ന ഇത്രയും സുരക്ഷിതമായൊരു റൂം ഫെസിലിറ്റി വേറെ കാണാന്‍ വഴിയില്ല. ഓണ്‍ലൈന്‍ ബുക്കിങിലൂടെ റൂമുകള്‍ ഉറപ്പാക്കാവുന്ന ഒയോയുടെ ബിസിനസ് വന്‍ തരംഗം സൃഷ്ടിക്കുകയായിരുന്നു. 

റിഥേഷ് അഗര്‍വാള്‍ എന്ന 22 കാരന്റെ ബുദ്ധിയില്‍ ഉയര്‍ന്ന ഒരു അത്യുഗ്രന്‍ പ്ലാന്‍ ആയിരുന്നു ഒയോ. ചെറിയ പ്രായത്തില്‍ തന്നെ ബിസിനസ്സുകളെ കുറിച്ച് മനസ്സിലാക്കാനും പഠിക്കാനും അവന്‍ ശ്രമിച്ചു. റിഥേഷ് എന്ന യാത്രികന്‍ പല ഹോട്ടല്‍ മുറികളില്‍ താമസിച്ച് ബിസിനസിന്റെ പല വശങ്ങളും മനസ്സിലാക്കിയതിന് ശേഷമാണ് ഇങ്ങനെയൊരു ആശയം പുറത്തു കൊണ്ടു വരുന്നത്. ഇന്ത്യയിലെ ബ്രാന്‍ഡ് ചെയ്യാത്ത ബജറ്റ് ഹോട്ടലിന്റെ മോശമായ അവസ്ഥകള്‍ റിഥേഷ് നേരിട്ട് അറിഞ്ഞ് മനസ്സിലാക്കിയിരുന്നു. 

സ്വന്തമായി ഒരു ഹോട്ടല്‍ മുറി പോലും ഇല്ലാതെയാണ് ഒയോ സംരംഭം റിഥേഷ് തുടങ്ങുന്നത്. ഒയോ ഹോട്ടലുകളുടെ സര്‍വ്വീസും സുരക്ഷയുമെല്ലാം ഉപയോക്താക്കള്‍ മനസ്സിലാക്കാന്‍ തുടങ്ങിയതോടെ പിന്നീട് ഒയോയുടെ യാത്ര തുടരുകയായിരുന്നു. ഒയോ നല്‍കുന്ന ഓഫറുകളാണ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയമായി തോന്നിയത്. കുറഞ്ഞ ചിലവില്‍ എല്ലാ സൗകര്യങ്ങളും ഒയോ റൂംസില്‍ ലഭ്യമാണ്. എസി വിത്ത് അറ്റാച്ച്ഡ് ബാത്ത്‌റൂമുകളും ഹോട്ടല്‍ റൂമുകളുടെ സുരക്ഷയുമെല്ലാം ഒയോ റൂംസിനെ മികവുറ്റതാക്കി. കൂടാതെ ഒയോ അപ്പാര്‍ട്ട്‌മെന്റുകളും വീടുകളുമെല്ലാം ആവശ്യക്കാരെ ആകര്‍ഷിച്ചു തുടങ്ങി.

രാജ്യത്തൊട്ടാകെ ലക്ഷകണക്കിന് ഹോട്ടല്‍ മുറികളാണ് ഒയോക്ക് ഇപ്പോള്‍ നിലവിലുള്ളത്. കേരളത്തിലും ഒയോ റൂം ഇല്ലാത്ത റൂമുകള്‍ വിരളമാണ്. നിലവില്‍ ഇന്ത്യയിലെ 259 ഇന്ത്യന്‍ നഗരങ്ങളിലെ 8,700 കെട്ടിടങ്ങളിലായി ആകെ 1,73,000 മുറികള്‍ ഒയോ ശൃംഖലയിലുണ്ട്. ചൈനയില്‍ ഉടനീളമുള്ള 280 നഗരങ്ങളില്‍ ഒയോ ഉണ്ട്. 5,000 ഹോട്ടലുകളിലും 260,000 മുറികളിലും പ്രവര്‍ത്തിക്കുന്നു. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പ്രവര്‍ത്തനശേഷി മൂന്നിരട്ടിയായി ഉയര്‍ന്നുവെന്ന് ഒയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഹോസ്പിറ്റാലിറ്റി ചെയിന്‍ ഒയോ ഹോട്ടലുകള്‍ & ഹോമുകള്‍ ഇന്ത്യയില്‍ 1,400 കോടി രൂപ (200 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിപുലീകരണ പദ്ധതികളുടെ ഇരട്ടിയാക്കാനും ഉപഭോക്തൃ പരിചയം മെച്ചപ്പെടുത്താനും തുടര്‍ച്ചയായി ആസ്തി ഉടമസ്ഥതയിലുള്ള വിജയം വര്‍ധിപ്പിക്കാനും ഫണ്ടുകള്‍ ലക്ഷ്യമിടുകയാണ്. 

ഒയോയുടെ പ്രധാന ഹോം മാര്‍ക്കറ്റാണ് ഇന്ത്യ. ഈ രാജ്യത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ഓപ്പറേറ്ററാണ് ഒയോ. അത് ഒരു മാര്‍ജിനാണ്.  അതിനാല്‍ തന്നെ ടെക്‌നോളജി നിക്ഷേപത്തിന് 1,400 കോടി രൂപയാണ് അവര്‍ ചെലവഴിക്കുന്നത്. ഇന്‍ഡോനേഷ്യയില്‍ 100 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തുമെന്നും 2019 ഓടെ 35 നഗരങ്ങളിലായി ലോഞ്ച് ചെയ്യാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.  ഒയ്യോയിലെ ഗ്രാബ് പദ്ധതിയുടെ ആസൂത്രിത നിക്ഷേപം അതേ മൂല്യമുള്ളതായിരിക്കും. ഒയോ ചൈനയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 600 ദശലക്ഷം പുതിയ ഫണ്ടിംഗിനായി വകയിരുത്തിയിട്ടുണ്ട്. ലോകത്തിലെ  ഹോസ്പിറ്റാലിറ്റി ബിസിനസ്സില്‍ വിപ്ലവകരമായ മാറ്റം തന്നെയാണ് ഒയോ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 

 

 

 

 

 

Related Articles

© 2025 Financial Views. All Rights Reserved