
ഓയോ റൂംസ് എല്ലാ ജീവനക്കാര്‍ക്കും കമ്പനിയില്‍ ഓഹരി വിഹിതം നല്‍കുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഏപ്രിലില്‍ ശമ്പളം കുറയ്ക്കുകയും ചില ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് കമ്പനി ജീവനക്കാര്‍ക്ക് കത്തയച്ചു.
അവധിയിലുള്ളവര്‍ക്കും ഓഹരിവിഹിതം ലഭിക്കുമന്നാണ് റിപ്പോര്‍ട്ടുകള്‍. എംപ്ലോയീസ് സ്റ്റോക്ക് ഓണര്‍ഷിപ്പ് (ജീവനക്കാര്‍ക്കുള്ള ഓഹരി ഉടമസ്ഥാവകാശ പദ്ധതി) പ്രകരാമാണ് കുറഞ്ഞവിലയില്‍ ഓഹരി അനുവദിക്കുക. നിയന്ത്രിത ഓഹരി യൂണിറ്റു(ആര്‍എസ് യു)കളായാകും അനുവദിക്കുക. പ്രതിസന്ധിയുടെ സമയത്ത് കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലത്തിന്റെ ഭാഗമായാണ് ഓഹരി വിഹിതം നല്‍കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്.