
ന്യൂഡല്‍ഹി: രജ്യത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന കമ്പനികളിലൊന്നാണ് ഓയോ. രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളിലൊന്നായ ഓയോക്കെതിരെ ഇപ്പോള്‍ ഗുരുതര ആരോപണവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ ജിവനക്കാരടക്കം കമ്പനിക്കെതിരെ ആരോപണവുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുമായി കരാറില്ലാത്ത ഹോട്ടലുകളുടെ വിവരങ്ങള്‍ വില്‍പ്പന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് മുതല്‍ ലൈംഗിക അതിക്രമത്തിനരയായ സ്ത്രീയെ പരാതി കൊടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചതു വരെയുള്ള കഥകള്‍ പുറത്തുവിട്ടേക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ അകത്തളങ്ങളില്‍ നടന്ന ലൈംഗീക ആരോപണങ്ങടക്കം പുറത്തുവിട്ട് കമ്പനിക്കെതിരെ നീങ്ങാനാണ് മുന്‍ ജീവനക്കാരടക്കം നീക്കം നടത്തുന്നത്. ഇത്തരത്തില്‍ 20 ഓളം ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്. അനുമതികളില്ലാതെയാണ് ഹോട്ടലുകള്‍ ഉപഭോക്താക്കള്‍ നല്‍കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം സമൂഹത്തിലെ പ്രമുഖകര്‍ക്ക് ഓയോ ഹോട്ടല്‍സ് സൗജന്യ റൂം സൗകര്യം ഒരുക്കിയെന്ന ആരോപണങ്ങളുണ്ട്. ദി ന്യൂയോര്‍ക്ക് ടൈംസ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.