ഒയോ റൂംസിന്റെ പ്രഥമ ഓഹരി വില്‍പ്പന വൈകിയേക്കും; കാരണമിതാണ്

October 06, 2021 |
|
News

                  ഒയോ റൂംസിന്റെ പ്രഥമ ഓഹരി വില്‍പ്പന വൈകിയേക്കും; കാരണമിതാണ്

ഹോസ്പിറ്റാലിറ്റി രംഗത്തെ ബില്യണ്‍ ഡോളര്‍ കമ്പനിയായ ഒയോ റൂംസിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വൈകിയേക്കും. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൊ റൂംസ് (ZO ROOMS)  ഒയോ പ്രഥമ ഓഹരി വില്‍പ്പനയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണിത്. 1.2 ശതകോടി ഡോളര്‍ സമാഹരിക്കുക എന്ന ലക്ഷ്യവുമായാണ് ഒയോ ഐപിഒ നടത്താനൊരുങ്ങുന്നത്. അതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കോടതി നാളെയാണ് പരാതി പരിഗണിക്കുക.

ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കോടതിയിലെത്തിയിരിക്കുന്നത്. കോടതിക്ക് പുറമേ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് സോ റൂംസ്. 2015 ല്‍ ഒയോ റൂംസിന്റെ 7 ശതമാനം ഓഹരികള്‍ സോ റൂംസ് ഏറ്റെടുക്കുന്നതിനായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒയോ റൂംസിന്റെ ഒരു വിഭാഗം നിക്ഷേപകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഓഹരി കൈമാറ്റം നടന്നില്ല. എന്നാല്‍ 2016 ല്‍ കരാര്‍ സംബന്ധിച്ച ടേം ഷീറ്റ് തയാറാക്കുകയും ഒയോ, കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കുകയും ചെയ്തെങ്കിലും ഒയോ പിന്‍വാങ്ങിയതിനാല്‍ കരാര്‍ നടപ്പിലായില്ല.

Related Articles

© 2024 Financial Views. All Rights Reserved