
ന്യൂഡല്‍ഹി: ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐപിഒ സംഘടിപ്പിക്കും. 18 ബില്യണ്‍ ഡോളര്‍ സമാഹരണമാണ് കമ്പനി ഐപിഒയിലൂടെ പ്രതീക്ഷിക്കുന്നത്.ഐപിഒ സംഘടിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കമ്പനി ആരംഭിച്ചുവെന്നാണ് വിവരം. തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന് വേണ്ടിയാണ് കമ്പനി ഇപ്പോള്‍ ഐപിഒയിലൂടെ കൂടുതല്‍ നിക്ഷേപകരെ പ്രതീക്ഷിക്കുന്നത്. നിക്ഷേപകരുമായി കമ്പനി കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഓഹരി വില്‍പ്പന നടത്താനുള്ള കമ്പനിയുടെ നീക്കത്തിന് കൂടുതല്‍ നിക്ഷേപകരുടെ പിന്തുണയുണ്ടാകുമെന്നാണ് കമ്പനി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
എടിഎമ്മിന് ശേഷം രാജ്യത്ത് ഏറ്റവും മൂല്യമുള്ളതും, വിപണി കേന്ദ്രങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ളതുമായ സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഓയോ. അതേസമയം ചില ഓഹരികളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനും, തങ്ങളുടെ ഓഹരി തിരിച്ചു വാങ്ങാനും കമ്പനി ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 1.5 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തങ്ങളുടെ ബിസിനസ് വിപുലീകരണത്തിനും, വിവധ കേന്ദ്രങ്ങളില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനുമാണ് കമ്പനി കൂടുതല്‍ നിക്ഷേപകരെ പ്രതീക്ഷിച്ച് ഐപിഒ സംഘടിപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം സോഫ്റ്റ് ബാങ്കിന്റെ സഹകരണത്തോടെ ഓയോ 800 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.