
ലാഹോര്‍: ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്ഥാന്‍ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നതായി അന്താരാഷ്ട്ര നാണയ നിധിയിയുടെ വിലയിരുത്തല്‍. പാകിസ്ഥാന്‍ വരും കാലങ്ങളില്‍ കൂടുതല്‍ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ഇല്ലെങ്കില്‍ പാകിസ്ഥാന്‍ ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് ഐഎംഎഫ് ഇപ്പോള്‍ വിലയിരിത്തിയിട്ടുള്ളത്. നിലവില്‍ 8 ബില്യണ്‍ ഡോളറിന് താഴെ മാത്രമാണ് പാകിസ്ഥാന്റെ കരുതല്‍ ധനം. ഇതില്‍ 1.7 മാസത്തെ ഇറക്കുമതിയിലൂന്നിയ തുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലം പാകിസ്ഥാന് വിവിധ രാജ്യങ്ങള്‍ ഇപ്പോഴും വന്‍ തുക സഹായമായി നല്‍കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുംന്‍പ് സൗദി ഭരണകൂടം 20 ബില്യണ്‍ ഡോളര്‍ പാകിസ്ഥാനില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. അതേസമയം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐഎംഎഫിനോട് സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ തുക വായ്പാ സഹായമായി തേടിയിരുന്നതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് പാകിസ്ഥാന് 6 ബില്യണ്‍ ഡോളറിന്റെ വായ്പാ സഹായം അനുവദിച്ചുകൊടുക്കുന്നതിന് ഐഎംഎഫ് അംഗീകാരം നല്‍കി. പാകിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഐഎംഎഫ് ഇത്തരമൊരു വായ്പാ സഹായം അനുവദിച്ചുകൊടുത്തത്.
ആറ് ബില്യണ്‍ ഡോളര്‍ വായ്പാ സഹായത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ പാകിസ്ഥാന്‍ ഐഎംഎഫിന് നല്‍കണമെന്നാണ് വ്യവസ്ഥ. മൂന്ന് വര്‍ഷംകൊണ്ട് ഐഎംഎഫിന് എല്ലാ തുകയും പാകിസ്ഥാന്‍ നല്‍കിയേക്കണമെന്ന കര്‍ശന ഉപാധികളോടെയാണ് വായ്പാ സഹായമായി ആറ് ബില്യണ്‍ ഡോളര്‍ നല്‍കിയിട്ടുള്ളത്. 1980 ന് ശേഷം ഇതാദ്യമായാണ് ഐഎംഎഫ് പാകിസ്ഥാന് നല്‍കുന്ന വായ്പാ സഹായാമാണിത്. പാകിസ്ഥാന് കൂടുതല്‍ വളര്‍ച്ച വരും വര്‍ഷങ്ങളില്‍ നേടാന്‍ കഴിയണമെന്നാണ് ഐഎംഎഫ് വായ്പാ സഹായത്തിലൂടെ വ്യക്താമാക്കിയിട്ടുള്ളത്.