പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്രം

June 26, 2021 |
|
News

                  പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്രം

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം മൂന്നുമാസത്തേക്ക് കൂടി നീട്ടി. സമയപരിധി ജൂണ്‍ 30 ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതുവരെ പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 നുള്ളില്‍ ഇവ തമ്മില്‍ ബന്ധിപ്പിച്ചാല്‍ മതിയാകും.

സെക്ഷന്‍ 139 എഎ പ്രകാരം, ഓരോ വ്യക്തിക്കും അവരുടെ ആദായനികുതി റിട്ടേണില്‍ ആധാര്‍ നമ്പര്‍ ഉല്‍പ്പെടുത്തേണ്ടതുണ്ട്. കൂടാതെ പാന്‍ അനുവദിക്കുന്നതിനുള്ള അപേക്ഷയ്ക്കും ആധാര്‍ നിര്‍ബന്ധമാണ്. നേരത്തെ, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെയായിരുന്നു സമയം നല്‍കിയിരുന്നത്. പിന്നീടത് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. അതേസമയം സെപ്റ്റംബര്‍ 30 നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് നിഷ്‌ക്രിയമാകുന്നതിന് പുറമെ ഇന്‍കം ടാക്സ് സെക്ഷന്‍ 272 ബി പ്രകാരം 10,000 രൂപ പിഴ ചുമത്താവുന്നതാണ്.

Related Articles

© 2025 Financial Views. All Rights Reserved