
ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കാത്തവര്‍ വിഷമിക്കേണ്ടതില്ല. അവസാന കാലാവധി 2020 മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിച്ചുനല്‍കിയതായി ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ വരുന്ന നാല്‍പത് കോടി പേരാണ് പാന്‍കാര്‍ഡുള്ള നികുതിദായകര്‍. ഇവരില്‍ 22 കോടി ആളുകള്‍ മാത്രമാണ് ഇതുവരെയും പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. എന്നാല്‍ ഡിസംബര്‍ 31 അതായത് ഇന്നാണ് നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാനതീയതി. എന്നാല്‍ കാലാവധി അവസാനിക്കുമ്പോഴും പകുതിയോളം പേര്‍ പിന്നെയും പുറത്തുതന്നെ നില്‍ക്കേണ്ടി വരുമെന്നതിനാലാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിലേക്ക് അധികൃതരെ പ്രേരിപ്പിച്ചത്. മാര്‍ച്ച് 31നകം ഇനി പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇത് മൂന്നാംതവണയാണ് പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള കാലാവധി പരസ്യ നികുതി വകുപ്പ് ദീര്‍ഘിപ്പിച്ചുനല്‍കുന്നത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും മറ്റ് വിദഗ്ധരും പറയുന്നതനുസരിച്ച്, ഒരു വ്യക്തിയുടെ പാന്‍ പ്രവര്‍ത്തനരഹിതമായിത്തീര്‍ന്നാല്‍ അത് വ്യക്തി പാന്‍ കൈവശം വയ്ക്കാത്തതുപോലെയായി കണക്കാക്കപ്പെടും, കൂടാതെ പാന്‍ നിര്‍ബന്ധിതമായിരിക്കുന്നിടത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ നികുതിദായകര്‍ക്ക് സാധിക്കുകയുമില്ല.