
ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി 2019-2020 കാലയളവില്‍ വലിയ രീതിയില്‍ ലാഭം കൊയ്തതായി റിപ്പോര്‍ട്ട്. ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ആയ ടഫ്ലര്‍ പുറത്തുവിട്ട കണക്കു പ്രകാരം പതഞ്ചലി കമ്പനി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനം ലാഭയുര്‍ത്തിതായാണ് റിപ്പോര്‍ട്ട്. 423കോടി രൂപയാണ് പതഞ്ജലിക്ക് ഈ കാലയളവില്‍ ലഭിച്ച ലാഭം. കഴിഞ്ഞ വര്‍ഷം ഇത് 349 കോടിയായിരുന്നു.
പതഞ്ജലി ഗ്രൂപ്പിന്റെ 80 ശതമാനവും കയ്യാളുന്നത് പതഞ്ചലി ആയുര്‍വേദയാണ്. 2020ല്‍ കമ്പനിയുടെ മൊത്തം വരുമാനം 9,023 കോടിയായി. പതഞ്ജലിയുടെ മൊത്തം വരുമാനത്തില്‍ 6 ശതമാനം വര്‍ധനവാണ് ഉണ്ടായത്. മേജര്‍ ഷെയറുള്ള പതഞ്ചലി ആയുര്‍വേദയുടെ മൊത്തം വരുമാനം 8330 കോടി രൂപയായി ഉയര്‍ന്നു. 2018നേക്കാള്‍ മൊത്തം വരുമാനം 2.4 ശതമാനമാണ് ഉയര്‍ന്നത്. 2018ല്‍ 8136 കോടി രൂപയായിരുന്നു പതഞ്ജലി ആയുര്‍വേദയുടെ മൊത്തം വരുമാനം. 2016-2017 കാലയളവില്‍ പതഞ്ജലി ഉത്പന്നങ്ങളുടെ വിപണി വലിയ രീതിയില്‍ കൂപ്പ് കുത്തിയിരുന്നു. എന്നാല്‍ അതിനു മുന്നത്തെ വര്‍ഷത്തില്‍ 86 ശതമാനം വളര്‍ച്ചയാണ് പതഞ്ജലി ഗ്രൂപ്പ് നേടിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പതഞ്ജലിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു എന്ന് പതഞ്ജലിയുടെ സഹ സ്ഥാപകനായ ബാബ രാംദേവ് പറഞ്ഞു. കോവിഡ് കാല ഘട്ടം പതഞ്ജലിയെ വലിയ രീതിയില്‍ ബാധിച്ചു. വിപണനം നടത്താന്‍ സാധിക്കാതെ വന്നു, എന്നാല്‍ സമാന്തമായ സംവിധാനങ്ങളുപയോഗിച്ച് ഈ കാലയളവില്‍ കമ്പനിക്ക് വലിയ രീതിയില്‍ വിജയം കൊയ്യാന്‍ സാധിച്ചതായും രാം ദേവ് അവകാശപ്പെട്ടു. ലോക്ഡൗണ്‍ കാലത്ത് മറ്റു കമ്പനികള്‍ ഒന്നോ രണ്ടോ മാസം അടച്ചിട്ടപ്പോഴും പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ പുത്തിറക്കിയെന്നും ഇത് പതഞ്ജലിയുടെ ലാഭ വിഹിതം ഉയര്‍ത്തിയതായും രാം ദേവ് പറഞ്ഞു.ലോകഡൗണ്‍ സമയത്ത് കമ്പനിയുടെ സ്വന്തം വാഹനങ്ങലുപയോഗിച്ചാണ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിച്ചത്. ശുദ്ധവും വിശ്യസ്യത നിറഞ്ഞുതുമായ ഉത്പന്നങ്ങളാണ് പതഞ്ജലി ഗ്രൂപ്പിന്റെ കൈമുതലെന്നും രാം ദേവ് അവകാശപ്പെട്ടു.