പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി ബാബ രാംദേവ്

July 14, 2021 |
|
News

                  പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി ബാബ രാംദേവ്

ന്യൂഡല്‍ഹി: ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ കമ്പനി പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന രുചി സോയ കമ്പനിയെ ഏറ്റെടുത്തത് വരുമാനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയില്‍ നിന്നാണ്, 16318 കോടി. 2019-20 കാലത്ത് 13118 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. സമീപകാലത്ത് തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തിയതും വരുമാന വര്‍ധനവിന് കാരണമായെന്ന് പതഞ്ജലി മാനേജ്‌മെന്റ് പറയുന്നു. 2018 ല്‍ 10000ത്തില്‍ താഴെയായിരുന്നു വിതരണ പോയിന്റുകള്‍. എന്നാല്‍ ഇപ്പോഴിത് 55751 എണ്ണമായി വര്‍ധിച്ചു. 100 സെയില്‍സ് ഡിപ്പോകളും 6000 വിതരണക്കാരുമുണ്ട്. 450000 റീടെയ്ല്‍ ഔട്ട്‌ലെറ്റുകളും കമ്പനിക്ക് ഇപ്പോഴുണ്ട്.

Read more topics: # പതഞ്ജലി, # Patanjali,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved