
മുംബൈ: രുചിസോയ ഇന്‍ഡസ്ട്രീസിനെ പതജ്ഞലി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഏറ്റെടുക്കുന്നതിനായി പതജ്ഞലി ഗ്രൂപ്പ് രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളെ സമീപിച്ചിരിക്കുകയാണ്. എസ്ബിഐ, പിന്‍ബി, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ നിന്ന് 3,700 കോടി രൂപ സമാഹരിക്കുകയെന്നതാണ് പതജ്ഞലി ഗ്രൂപ്പ് ഇപ്പോള്‍ ക്ഷ്യമിടുന്നത്. 4350 കോടി രൂപയാണ് പതജ്ഞലിക്ക് ഗ്രൂപ്പിന് രുചിസോയയെ ഏറ്റെടുക്കാന്‍ ആകെ വേണ്ടത്. ബാക്കി തുക കമ്പനി തന്നെ ചിലവാക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതസമയം രുചിസോയ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്നാണ് പതഞ്ചലി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് കാരണമായത്. രാജ്യത്തെ പ്രധാനപ്പെട്ട ഭക്ഷ്യ എണ്ണ ഉത്പാദകരായ രുചി സോയയെ പതജ്ഞലി ഏറ്റെടുക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് പതജ്ഞലി ഗ്രൂപ്പ് പ്രകടിപ്പിച്ചത്.