എജിആര്‍ കുടിശ്ശിക അടച്ചാല്‍ സര്‍ക്കാറിന് വന്‍ നേട്ടം കൊയ്യാനാകും; ധനകമ്മി 3.5 ശതമാനമായി പിടിച്ചുനിര്‍ത്താം; സര്‍ക്കാറിന്റെ പ്രതിസന്ധിക്ക് ശമനമുണ്ടാകും; വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

February 18, 2020 |
|
News

                  എജിആര്‍ കുടിശ്ശിക അടച്ചാല്‍ സര്‍ക്കാറിന് വന്‍ നേട്ടം കൊയ്യാനാകും; ധനകമ്മി 3.5 ശതമാനമായി പിടിച്ചുനിര്‍ത്താം;  സര്‍ക്കാറിന്റെ പ്രതിസന്ധിക്ക് ശമനമുണ്ടാകും; വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം കമ്പനികള്‍ എജിആര്‍ കുടിശ്ശിക  അടച്ചതുകൊണ്ട് വന്‍ നേട്ടം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.  ഇതിലൂടെ ധനകമ്മി പിടിച്ചുനിര്‍ത്താനും സാധിച്ചേക്കും.  2019-2020 സാമ്പത്തിക വര്‍ഷത്തെ ധനകമ്മി  3.5 ശതമാനമാക്കി പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കും. അതേസമയം  2019-2020 സാമ്പത്തതക വര്‍ഷത്തെ ബജറ്റ് കമ്മിയായി നിശ്ചയിച്ചിരുന്ന ധനകമ്മി 3.8 ശതമാനമായിരുന്നുവെന്നാണ് വിലയിരുത്തല്‍.  എന്നാല്‍  മാര്‍ച്ച് 16 ന് ശേഷം മാത്രമേ പൂര്‍ണമായൊരു ദൃശ്യം വ്യക്തമാവുകള്ളുവെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.  

എസ്ബിഐയിലെ സാമ്പത്തിക വിഗ്ധരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  നിലവില്‍ മാര്‍ച്ച് 16 നാണ് കുടിശ്ശിക അടയ്‌ക്കേണ്ട അവസാന തീയ്യതി. എന്നാല്‍  കമ്പനിള്‍ എത്ര തുക അടയ്ക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ ധനകമ്മി എത്രയാകുമെന്ന് വിലയിരുത്താനാവുകയുള്ളൂ.  നിലവില്‍  1.20 ലക്ഷം കോടി രൂപയോളമാണ് എജിആര്‍ കുടിശ്ശിക ഇനത്തില്‍  സര്‍ക്കാറിന് ലഭിക്കാനുള്ളൂ.  ഈ തുക മുഴുവനായി ലഭിച്ചാല്‍  മാത്രമേ സര്‍ക്കാറിന്റെ ധനകമ്മി 3.5 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.  

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍  10,000 കോടി രൂപയോളം നിലവില്‍ അടച്ചിട്ടുണ്ട്.  വൊഡാഫോണ്‍-ഐഡിയ നിലവില്‍   2,500 കോടി രൂപയോളം അടച്ചിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ 147000 കോടി രൂപയോളമാണ് ആകെ അടയക്കാനുള്ളത്. ഈ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസനം നല്‍കിയത്.  തുക തിരിച്ചടച്ചില്ലെങ്കില്‍ കമ്പനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ഭീതിയും ഉണ്ടായിട്ടുണ്ട്. അതേസമയം കുടിശ്ശികയുടെ ചെറിയ ഭാഗം അടച്ചതോടെ വൊഡാഫോണ്‍-ഐഡിയയുടെ ഓഹരിയില്‍ വര്‍ധനവുണ്ടായി. ഓഹരി വിലയില്‍ 18 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.  ഓഹരി വില 4.09 രൂപയായി ഉയരുകയും ചെയ്തു. കഴിഞ്ഞദിവസം ഓഹരിവില ബിഎസ്ഇയില്‍ ക്ലോസ് ചെയ്തത് 3.44 ആിരുന്നു.   

കമ്പനികള്‍ക്കെതിരെ കോടതീയലക്ഷ്യ നടപടികളും സുപ്രീം കോടതി ആരംഭിച്ചു. കമ്പനികള്‍ തിരിച്ചടയ്ക്കാനുള്ള എജിആര്‍ കുടിശ്ശിക മാര്‍ച്ച് 17 നകം തിരിച്ചടയ്ക്കണമെന്നാണ് സുപ്രീംകോടതി ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസനമായി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 

അടുത്ത വാദം കേള്‍ക്കുന്ന സമയത്തിന് മുന്‍പ് തന്നെ കുടിശ്ശിക തിരിച്ചടയ്ക്കണമെന്നും കോടതി വ്യക്തമാക്കി. ജനുവരി 24 നകം കുടിശ്ശിക അടയ്ക്കാനുള്ള ഉത്തരവ് പാലിക്കാത്തതില്‍ കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികളും കോടതി ആരംഭിച്ചു. ഇതോടെ വോഡഫോണ്‍ ഐഡിയയുടെ ഓഹരി വില 15 ശതമാനത്തോളമാണ് കഴിഞ്ഞ ദിവസം കൂപ്പുകുത്തിയത്.  നിലവില്‍ 1.47 ലക്ഷം കോടി രൂപയുടെ കുടിശ്ശകയാണ് ജനുവരി 23 ന് അടയ്ക്കാന്‍ ടെലികോം കമ്പനികളോട് നേരെത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടത്.  ഇത് പാലിക്കാത്ത കമ്പനികള്‍ക്കെതിരെയാണ് കോടതി ശക്തമായ നടപടികള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.  

അതേസമയം സുപ്രീംകോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിക്കാന്‍ മടികാണിച്ചില്ല, പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വൃത്തങ്ങളുടെ വന്‍ വീഴ്ച്ചയാണെന്നും,  എന്ത് നടപടിയാണ്  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചു. ഇന്നാട്ടില്‍ ഒരു നിയമവും നടപ്പിലാക്കുന്നില്ലേ എന്നും സുപ്രീംകോടിത കേന്ദ്രത്തോട് നിരീക്ഷിച്ചു. 

എന്നാല്‍ വോഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയെ കൂടാതെ അനില്‍ അംബാനിയുെട റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലിസര്‍വീസസ് എന്നിവരാണ് ഇളവുകള്‍ തേടി സുപ്രീംകോടതിയെ  സമീപിച്ചത്.  എയര്‍ടെല്‍ 21,682.13 കോടിയും വോഡാഫോണ്‍ 19,823.71 കോടിയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 16,456.47 കോടിയും ബി.എസ്.എന്‍.എല്‍ 2,098.72 കോടിയും എം.ടി.എന്‍.എല്‍ 2,537.48 കോടിയുമാണ് അടയ്ക്കാനുള്ളത്.  പിഴത്തുകയായ 1.5 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ അടയ്ക്കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24നാണ് സുപ്രീം ഉത്തരവിറക്കിയത്.  

നിലവില്‍ വൊഡാഫോണ്‍ ഐഡിയ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കമ്പനിക്ക് മൂന്നാം പാദത്തില്‍ വലിയ തിരിച്ചടികള്‍ നേരിടുകയും ചെയ്തു. ജിയോയുടെ കടന്നുകയറ്റമാണ് പ്രധാന കാരണം. ഡിസംബര്‍  31 ന് അഴസനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 6,439 കോടി രൂപയായി ഉയര്‍ന്നുവെനന്നാണ് റിപ്പോര്‍ട്ട്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍  കമ്പനിയുടെ അറ്റനഷ്ടം 50,922 കോടി രൂപയോളമായിരുന്നു രേഖപ്പെടുത്തിയിരുന്നകത്.  കമ്പനിയുടെ ചിലവ് വര്‍ധിച്ചതാണ് അറ്റനഷ്ടം പെരുകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 

Related Articles

© 2025 Financial Views. All Rights Reserved