വികസനം ലക്ഷ്യമിട്ട് പേടിഎം; 1000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം

August 27, 2020 |
|
News

                  വികസനം ലക്ഷ്യമിട്ട് പേടിഎം; 1000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം

ന്യൂഡല്‍ഹി: അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്ന് പേടിഎം കമ്പനി. തങ്ങളുടെ വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക രംഗങ്ങളില്‍ വന്‍ വികാസം കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കുന്നത്.

എഞ്ചിനീയര്‍, ഡാറ്റ സയന്റിസ്റ്റ്, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. നിയമനങ്ങള്‍ പ്രധാനമായും ദില്ലി എന്‍സിആര്‍, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ്. 50 സീനിയര്‍ എക്‌സിക്യുട്ടീവുമാരെയും വൈസ് പ്രസിഡന്റുമാരെയും നിയമിക്കുന്നുണ്ട്. നേതൃത്വത്തിലും മുന്നേറ്റം ലക്ഷ്യമിട്ടാണ് ഇത്.

കമ്പനി 500 പേരെ ജോലിക്കെടുക്കുമെന്ന് ഏപ്രിലില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് മാസത്തിനിടയില്‍ 700 പേരെ ജോലിക്കെടുത്തെന്നാണ് കമ്പനി വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ കാലത്തടക്കം പുതിയ നിയമനങ്ങള്‍ക്കായി കമ്പനി അഭിമുഖങ്ങള്‍ സംഘടിപ്പിച്ചു.

കൊവിഡ് കാലത്ത് ആരെയും പിരിച്ചുവിട്ടില്ലെന്നും സാലറി കട്ട് ഉണ്ടായിരുന്നില്ലെന്നുമാണ് കമ്പനി പറയുന്നത്. ഏപ്രില്‍ മുതല്‍ 20 ഓളം സീനിയര്‍ എക്‌സിക്യുട്ടീവുമാര്‍ കമ്പനി വിട്ടപ്പോള്‍ വൈസ് പ്രസിഡന്റ് തലം മുതല്‍ മുകളിലേക്ക് 140 പേരെയാണ് നിയമിച്ചത്.

Read more topics: # പേടിഎം, # Paytm,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved