
പേടിഎം മാളിന്റെ മൂലധന ചിലവിടലില്‍ വന്‍ കുറവ് വരുത്താന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. മൂലധന ചിലവിടല്‍ 40 കോടി രൂപയിലേക്ക് ചുരുക്കിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ക്രമീകരണത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സാധ്യമായതോടെയാണ് കമ്പനിയുടെ മൂലധനച്ചിലവ് 40 കോടി രൂപയിലേക്ക് ചുരുക്കാന്‍ സാധിച്ചത്. അതേസമയം കമ്പനിക്ക് മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍ മൂലധന ചിലവിടല്‍ അധികമായെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
ഒരു വര്‍ഷം മുന്‍പ് വരെ കമ്പനിയുടെ ആകെ മൂലധന ചിലവിടല്‍ 200 കോടി രൂപയിലധികമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. മൂലധന ചിലവിടല്‍ കുറച്ച് വരുമാനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനമായിരുന്നു പേടിഎം മാള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമാിയി പേടിഎം മാളിന്റെ മാനേജ്‌മെന്റ് തലത്തില്‍ കൂടുതല്‍ അഴിച്ചു പണികള്‍ കമ്പനി നടത്തിയിരുന്നത്.
അതേസമയം പേടിഎം മാള്‍ മൂലധന ചിലവിടല്‍ കുറച്ച് പുതിയൊരു ബിസിനസ് സംരംഭം വളര്‍ത്താനുള്ള ലക്ഷ്യമാണ് ഇപ്പോള്‍ നടത്തുന്നത്. ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ ബിസിനസ് മേഖലയുടെ പ്രവര്‍ത്തനം സംയോജിപ്പിക്കാനും, വന്‍കിട ബിസിനസ് രൂപത്തിലേക്ക് പേടിഎം മാളിനെ എത്തിക്കാനുള്ള തയ്യാറെടുപ്പുമാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.