
ഉപയോക്താക്കള്‍ക്കായി വന്‍ പ്രഖ്യാപനങ്ങളുമായി പേടിഎം വീണ്ടും രംഗത്ത്. പേടിഎം ആപ്പ് വഴി മൊബൈല്‍ പേമെന്റുകള്‍ നടത്തുന്നവര്‍ക്കാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊസ്റ്റ് പെയിഡ് ഉടമകള്‍ക്ക് ബില്ല് പേമെന്റുകള്‍ക്ക് 500 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ ആപ്പുവഴി നടത്തുന്ന മറ്റു ബില്ല് ഇടപാടുകള്‍ക്കു ക്യാഷ്ബാക്ക് പോയിന്റുകള്‍ ലഭിക്കും. ക്യാഷ്ബാക്ക് പോയിന്റുകള്‍ മറ്റു വാങ്ങലുകള്‍ക്ക് ഇളവിനായി ഉപയോഗിക്കാം. ജിയോ, വിഐ, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍. പൊസ്റ്റ് പെയിഡ് ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.
ബില്ല് പേമെന്റിനു പുറമേ റഫറല്‍ പദ്ധതി വഴിയും ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകള്‍ സ്വന്തമാക്കാം. റഫറല്‍ പദ്ധതിക്കു കീഴില്‍ പേടിഎം വഴി ബില്ല് പേമെന്റ് നടത്തിയാല്‍, പേമെന്റ് നടത്തിയവര്‍ക്കും ക്ഷണിച്ചയാള്‍ക്കും 100 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കാം. ബില്ല് പേമെന്റുകള്‍ ലഘൂകരിക്കുന്നതിനു പേടിഎം അടുത്തിടെ മൂന്നു ക്ലിക്ക് ഇന്‍സ്റ്റന്റ് പേമെന്റ് ഓപ്ഷന്‍ അവതരിപ്പിച്ചിരുന്നു. പേടിഎം യു.പി.ഐ, പേടിഎം വാലറ്റ്, ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ് എന്നിവ വഴി ഇടപാകള്‍ സാധ്യമാകും. പേ ലേറ്റര്‍ ഓപഷന്‍ വഴി പണം അടുത്ത മാസങ്ങളില്‍ നല്‍കാനുള്ള സൗകര്യവും ഉപയോക്താക്കള്‍ക്കു പേടിഎം നല്‍കുന്നുണ്ട്. രാജ്യത്തെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ പേമെന്റ് വിപണിയില്‍ മുന്നിലെത്തുക തന്നെയാണ് പേടിഎമ്മിന്റെ ലക്ഷ്യം.
ആദ്യമായി പേടിഎം വഴി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് നല്‍കുന്ന പദ്ധതിയും അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ പദ്ധതിക്കു ലഭിച്ചത്. ഓഹരി വിപണികള്‍ വഴി മൂലധന സമാഹരണത്തിനൊരുങ്ങുന്ന കമ്പനി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. തുടരെത്തുടരെ ഓഫറുകളും ക്യാഷ്ബാക്കുകളും നല്‍കുന്നതുവഴി കൂടുതല്‍ ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണു കമ്പനി പ്രതീക്ഷിക്കുന്നത്. കറണ്ട് ബില്ല്, ക്രെഡിറ്റ് കാര്‍ഡ് ബില്ല്, സിലിണ്ടര്‍ ബുക്കിങ് തുടങ്ങി ഓഹരികള്‍, സ്വര്‍ണം തുടങ്ങിയവ വാങ്ങാനും വില്‍ക്കാനും ഇന്ന് പേടിഎം ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. കോവിഡ് വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനും പേടിഎമ്മിനെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ട്.