പേടിഎം: വിതരണം ചെയ്ത വായ്പകളുടെ മൂല്യത്തില്‍ 418 ശതമാനം വളര്‍ച്ച

November 22, 2021 |
|
News

                  പേടിഎം: വിതരണം ചെയ്ത വായ്പകളുടെ മൂല്യത്തില്‍ 418 ശതമാനം വളര്‍ച്ച

സാമ്പത്തിക സേവന സ്ഥാപനമായ പേടിഎം ഒക്ടോബറില്‍ വിതരണം ചെയ്ത വായ്പകളുടെ മൂല്യത്തില്‍ 418 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 627 കോടി രൂപയാണ് പേടിഎം കഴിഞ്ഞ മാസം വിതരണം ചെയ്തത്. അതേസമയം വായ്പകളുടെ എണ്ണം 472 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 13 ലക്ഷത്തിലുമെത്തി. സെപ്തംബറില്‍ അവസാനിച്ച പാദത്തിലെയും അര്‍ധവാര്‍ഷികത്തിന്റെയും സാമ്പത്തിക ഫലം അംഗീകരിക്കുന്നതിനായി നവംബര്‍ 27 ന് ബോര്‍ഡ് യോഗം നടക്കുമെന്ന് അടുത്തിടെ ഐപിഒ നടത്തിയ പേടിഎം വ്യക്തമാക്കിയിട്ടുണ്ട്.

2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ മേയ്, ജൂണ്‍ മാസങ്ങളില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ മൂലം വായ്പാ വിതരണം 14 ലക്ഷം എണ്ണത്തിലൊതുങ്ങിയെങ്കിലും രണ്ടാം പാദത്തില്‍ അത് ഇരട്ടിച്ച് 28 ലക്ഷമായി മാറിയിട്ടുണ്ട്. 2021 ഒക്ടോബറില്‍ വിവിധ സാമ്പത്തിക സേവനങ്ങളില്‍ വര്‍ധന നേടി. മര്‍ച്ചന്ററ് ലോണുകളും വ്യക്തിഗത വായ്പകളുമടക്കം വായ്പാ വിതരണത്തില്‍ വലിയ വര്‍ധനയാണ് ഒക്ടോബറില്‍ ഉണ്ടായതെന്ന് കമ്പനി വ്യക്തമാക്കുന്നു.

Read more topics: # പേടിഎം, # Paytm,

Related Articles

© 2024 Financial Views. All Rights Reserved