
ന്യൂഡല്‍ഹി: പേടിഎം ഇപ്പോള്‍ പുതിയൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്. പേടിഎം അടുത്ത 22-24 മാസങ്ങള്‍ക്കുള്ളില്‍ ഐപിഒ സംഘടിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയേക്കുമെന്നാണ് വിവിധ ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരം. അതേസമയം കമ്പനിയുടെ ആകെ മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും സ്ഥാപനുമായ വിജെയ് ശേഖര്‍ വ്യക്തമാക്കി. വിപണിയില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഐപിഒ സംഘടിപ്പിക്കാനൊരുങ്ങുന്നത്. അതേസമയം വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹാത്വേയില്‍ നിന്ന് 2018 ല്‍ 300 മില്യണ്‍ ഡോളര്‍ സമാഹരണമാണ് കമ്പനി ആകെ നടത്തിയിരുന്നത്.
അതേസമയം പേടിഎം ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്. രാജ്യത്തെ യുണികോം സംരംഭങ്ങളിലൊന്നായ 97 കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുകളുടെ പിന്തുണ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. സോഫ്റ്റ് ബാങ്ക് അടക്കമുള്ള കമ്പനി ഗ്രൂപ്പുകളുടെ പിന്തുണ ഇതിനകം സ്വന്തമാക്കാന്‍ കമ്പനിക്ക് സാധ്യമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.