പേടിഎം വഴി ഇനി ഓഹരി ഇടപാടുകള്‍ നടത്താം

April 11, 2019 |
|
News

                  പേടിഎം വഴി ഇനി ഓഹരി ഇടപാടുകള്‍ നടത്താം

ന്യൂഡല്‍ഹി: പേടിഎമ്മിലൂടെ ഇനി ഓഹരികള്‍ വാങ്ങാന്‍ സാധിച്ചേക്കും. ഇതിനായി  പ്രത്യേക സൗകര്യമാണ് പേടിഎമ്മില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ പേടിഎം മണി സ്റ്റോക്ക് ബ്രോക്കിങ് സേവന രംഗത്തേക്കാണ് ഇപ്പോള്‍ പ്രവേശനം നടത്തിയിരിക്കുന്നത്. സ്‌റ്റോക്ക് ബ്രേക്കിങ് സംവിധാനം പേടിഎമ്മില്‍ നടപ്പിലാക്കുമെന്നാണ് സിഇഒ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞിരിക്കുന്നത്. 

പേടിഎമ്മിന് സെബിയുടെ അനുമതി ലഭിച്ചുവെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം. ഇതോടെ ഓഹരി വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം. ബിഎസ്ഇ, എന്‍എസ്ഇ എന്നിലവയില്‍ പേടിഎമ്മിന് അംഗീകാരം ലഭിക്കുകയും ചെയ്തു. സെരോദയുടെ  മാതൃകയില്‍ ഡിസ്‌ക്കൗണ്ട് സേവനം കമ്പനി നടപ്പിലാക്കിയേക്കും. ഓഹരി ഇടപാടുകള്‍ പേടിഎമ്മിലൂടെ നടത്താനുള്ള അവസരം വലിയ പ്രതീക്ഷയോടെയാണ് ബിസിനസ് ലോകം കാണുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved