
മുംബൈ: ദിവാന് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) മുഴുവന്‍ ഓഹരികളും സ്വന്തമാക്കാനുളള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങളെ എതിര്‍ത്ത് പിരാമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (പിഇഎല്‍). ഡിഎച്ച്എഫ്എല്ലിന്റെ ആസ്തികള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന ലേലത്തില്‍ പിഇഎല്ലും പങ്കെടുക്കുന്നുണ്ട്.
കമ്പനിയുടെ മുഴുവന്‍ പോര്ട്ട്ഫോളിയോയ്ക്കും ലേലം വിളിക്കാന്‍ തയ്യാറാണെന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം വായ്പാദാതാക്കളുടെ സമിതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരാമല്‍ ഡിഎച്ച്എഫ്എല്ലിന്റെ വായ്പാദാതാക്കളുടെ സമിതിക്ക് മുന്നില്‍ എതിര്‍പ്പ് ഉന്നയിച്ചത്. ഓക് ട്രീ ക്യാപിറ്റല്‍, പിഇഎല്‍ തുടങ്ങിയ അനേകം കമ്പനികള്‍ ഡിഎച്ച്എഫ്എല്ലിനെ വാങ്ങാന്‍ രംഗത്തുണ്ട്.
അദാനിയുടെ ഓഫറില്‍, എതിരാളിയായ ഓക് ട്രീയുടെ ബിഡിനേക്കാള്‍ 250 കോടി കൂടിയ ബിഡ് വില അദാനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് സമിതിയെ അറിയിച്ചു.