
ന്യൂഡല്‍ഹി: വാട്‌സാപ്പിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ചാ വിഷയങ്ങളാണ് ടെക് ലോത്ത് ഇന്ന് അരങ്ങേറുന്നത്. ഉുപയോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ വാട്‌സാപ്പ് മുഖേന ചോര്‍ത്തപ്പെടുന്നുണ്ടെന്ന ആശങ്കയും ഭീതിയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം വാട്‌സാപ്പ് ഉപേക്ഷിച്ചാല്‍ തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ചോര്‍ത്തപ്പെടാതിരിക്കുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. വാട്‌സാപ്പിലേക്ക് രഹസ്യ നിരീക്ഷണം നടത്തുന്ന മാല്‍വെയറായ പെഗാസസ് വാട്സാപ്പിലേക്ക് കടന്നുചെന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അതേസമയം സുരക്ഷിതത്വവും, രഹസ്യവുമായ സംരക്ഷണം ഉറപ്പുവരുത്തുന്ന വാട്‌സാപ്പിനാണ് ഈ പിഴ സംഭവിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ വാട്‌സാപ്പ് വഴി ചോര്‍ത്തപ്പെടുന്നുണ്ടെന്ന വാര്‍ത്ത വാട്‌സാപ്പിന്റെ വിശ്വാസ്യതയെ പോലും കളങ്കപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു.
സംഭവം ഗൗരവത്തില്‍ കാണേണ്ട വിഷയം തന്നെയാണ്. എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ട് മാത്രം ഫോണ്‍ സുരക്ഷിതമല്ലെന്നാണ് ഇതുകൊണ്ടൊക്കെ നമുക്ക് വായിച്ചെടുക്കാന്‍ പറ്റുന്നത്. ഒരു സ്‌പൈ വയര്‍ നമ്മുടെ ഫോണില്‍ കടന്നുകയറിയാല്‍ ആപ്ലിക്കഷനുകളില്‍ എന്‍ക്രിപ്ഷനുകള്‍ ഉണ്ടായിട്ടൊന്നും കാര്യമില്ലെന്നാണ് വിലയിരുത്തല്‍. എത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാലും ഹാക്കര്‍മാര്‍ നമ്മുടെ ഫോണുകളിലേക്ക് നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തും. അത്രയധികം ഭീതിയാണ് ലോകത്ത് ഹാക്കര്‍മാര്‍ ഇപ്പോള്‍ ഒരുക്കിവെക്കുന്നത്.
നമ്മള്‍ ചെയ്യുന്നതെന്തും ഹാക്കര്‍മാര്‍ കാണുന്ന വിധത്തിലാണ് കാര്യങ്ങല്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ വാട്‌സാപ്പ് ഉപേക്ഷിച്ച് മറ്റേതെങ്കിലും സംവിധാനം ഉപയോഗപ്പെടുത്താനും ടെക് ലോകം ഇപ്പോള്‍ ആലോചിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക് സംരക്ഷണം നല്‍കാത്ത പക്ഷം വാട്‌സാപ്പിനെ ഒഴുവാക്കിയാലും ഹാക്കര്‍മാര്‍ പുതിയ മാല്‍വയറുകള്‍ കടത്തിവിട്ട് ഫോണ്‍ ഹാക്ക് ചെയ്യാനുമുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ആപ്ലിക്കേഷനുകളില്‍ എത്ര വലിയ സുരക്ഷാ കവചം ഒരുക്കിയാലും പെഗാസസ് പോലുള്ള മാല്‍വയറുകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനുള്ള എല്ലാ സാധ്യതകളും നിലനല്‍ക്കുന്നുണ്ട്.