
ന്യൂഡല്‍ഹി: മഹാമാരി കണക്കിലെടുത്ത് താല്‍ക്കാലിക പെന്‍ഷന്‍ നല്‍കുന്നത് വിരമിച്ച തീയതി മുതല്‍ ഒരു വര്‍ഷം വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര പേഴ്‌സണല്‍-പൊതു പരാതികള്‍-പെന്‍ഷന്‍ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.താല്‍ക്കാലിക കുടുംബ പെന്‍ഷനുള്ള നിയമങ്ങളും ഉദാരവല്‍ക്കരിച്ചതായി പെന്‍ഷന്‍ വകുപ്പിലെയും ഡിഎആര്‍പിജിയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു.
അര്‍ഹരായ കുടുംബാംഗത്തില്‍ നിന്ന് കുടുംബ പെന്‍ഷനുള്ള അപേക്ഷയും മരണ സര്‍ട്ടിഫിക്കറ്റും ലഭിച്ചാല്‍ ഉടന്‍ തന്നെ പെന്‍ഷന്‍ അനുവദിക്കാമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഫാമിലി പെന്‍ഷന്‍ കേസുകള്‍ പേ & അക്കൗണ്ട്‌സ് ഓഫീസിലേക്ക് കൈമാറുന്നതിന് മുമ്പു തന്നെ പെന്‍ഷന്‍ അനുവദിക്കാവുന്നതാണ്.
ഡ്യൂട്ടി നിര്‍വഹിക്കുമ്പോള്‍ വൈകല്യം ഉണ്ടാകുകയോ, അത്തരം പരിമിതികള്‍ നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ സേവനത്തില്‍ അവരെ നിലനിര്‍ത്തുകയാണെങ്കില്‍ അത്തരം എന്‍പിഎസ് ജീവനക്കാര്‍ക്കും ഒറ്റത്തവണ നഷ്ടപരിഹാരത്തിന്റെ ആനുകൂല്യം നല്‍കുന്നതിന് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ു.വൈകല്യ പെന്‍ഷന്‍ന്റെ അതേ ഘടകാംശത്തിന് പകരമായിരിക്കും നഷ്ടപരിഹാരം.
പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ കാരണം സിപിഎഒ-യിലേക്കോ ബാങ്കുകളിലേക്കോ അയയ്ക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ പെന്‍ഷന്‍ സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍, സിപിഎഒ, ബാങ്കുകളുടെ സിപിപിസി എന്നിവയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ നില കൈവരിക്കുന്നതുവരെ പണം കൈമാറ്റത്തിന് ഇലക്ട്രോണിക് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം.
സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച ശേഷം, പെന്‍ഷന്‍ രേഖകള്‍ സമര്‍പ്പിക്കാതെ മരിച്ചു പോയ കേസുകളിലും കുടിശ്ശിക പെന്‍ഷന്‍ (വിരമിച്ച തീയതി മുതല്‍ ജീവനക്കാരന്‍ മരിച്ച തീയതി വരെ) നല്‍കുന്നതിനും, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനും, മരിച്ച തീയതി കണക്കാക്കി കുടുംബാംഗങ്ങള്‍ക്ക് കുടുംബ പെന്‍ഷന്‍ അനുവദിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പെന്‍ഷന്‍കാരില്‍ നിന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്, അധിക സൗകര്യമായി വീഡിയോ അധിഷ്ഠിത കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ പ്രോസസ്സ് (വി-സിഐപി) നടപ്പാക്കാന്‍ എല്ലാ പെന്‍ഷന്‍ വിതരണ ബാങ്കുകളോടും വകുപ്പ് നിര്‍ദ്ദേശിച്ചു.