
ന്യൂഡല്‍ഹി: പെസപ്‌സി ഇന്ത്യയില്‍ വന്‍ മറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. വിപണി രംഗത്ത് കൂടുതല്‍ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് പെപ്‌സി ഇപ്പോള്‍ പുതിയ നീക്കത്തിന് തയ്യാറെടുപ്പ് നടത്തുന്നത്. റെഡി ടു വിയപ്# ലേബല്‍ ഹ്യുയ്‌മെന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പെപ്‌സി ഫാഷന്‍ രംഗത്തേക്ക് ചുവടുവെപ്പ് നടത്താന്‍ പോകുന്നത്. അതേസമയം എഫ്ഡിസിഐയുടെ ലൂട്ടെസ് ഇന്ത്യാ ഫാഷന്‍ വീക്കുമായിട്ടാണ് പെപ്‌സിയുടെ ഫാഷന്‍ രംഗത്തേക്കുള്ള പുതിയ നീക്കം.
ഫാഷന്‍ രംഗത്തേക്ക് കൂടുതല്‍ പരീക്ഷണം നടത്താനും, പുതിയ ഡീസൈനുകള്‍ വിഭാവനം ചെയ്യാനും പെപ്‌സി നീക്കം നടത്തിയേക്കും. പ്രണവ് മിശ്ര, ശ്യാമ ഷെട്ടി എന്നിവര്‍ ചേര്‍ന്നാകും പുതിയ ഫാഷന്‍ ഡിസൈനുകള്‍ നടത്തുക. ഡെനിയം ഫാബ്രിക്ക് ഉപയോഗിച്ചിരുന്ന എല്ലാ വസ്ത്രങ്ങളിലും റീസൈക്കിളിന്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ചിരുന്നു. അതേസമയം ഇന്ത്യയില്‍ ഫാഷന്‍ വിപണി രംഗത്തേക്കുള്ള ചുവടുവെപ്പ് കമ്പനിക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഹ്യുമന്‍ കമ്പനിയുമായുള്ള സഹകരണം പെപ്‌സിക്ക് വന്‍ നേട്ടം നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.