ആല്‍ക്കഹോള്‍ അടങ്ങിയ പാനീയവുമായി പെപ്സികോ-ബോസ്റ്റണ്‍ സഖ്യം

August 12, 2021 |
|
News

                  ആല്‍ക്കഹോള്‍ അടങ്ങിയ പാനീയവുമായി പെപ്സികോ-ബോസ്റ്റണ്‍ സഖ്യം

ഉപയോക്താക്കള്‍ക്കു കൂടുതല്‍ വീര്യം പകരാന്‍ തീരുമാനിച്ച് പ്രമുഖ രാജ്യാന്തര ബ്രാന്‍ഡുകളായ പെപ്സികോയും ബോസ്റ്റണ്‍ ബിയറും. അടുത്തിടെ ലാഭകരമല്ല എന്ന ഒറ്റ കാരണത്താല്‍ ട്രോപിക്കാനാ അടക്കമുള്ള ബ്രാന്‍ഡുകള്‍ ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയ പെപ്സികോ ആണ് പുതിയ തന്ത്രം പയറ്റുന്നത്. പെപ്സികോയ്ക്ക് കൂട്ടായി ബോസറ്റണ്‍ ബിയറും കൂടെയുണ്ട്. സാം ആഡംസിന്റെ ഡിസ്ലറിയായ ബോസറ്റണ്‍ ബിയറുമായി ചേര്‍ന്ന് പ്രമുഖ ബ്രാന്‍ഡായ മൗണ്ടന്‍ ഡ്യൂവിലാണ് പെപ്സികോ വീര്യം കൂട്ടുന്നത്. ബോസ്റ്റണ്‍ ബിയറാകും 'ഹാര്‍ഡ് എം.ടി.എന്‍. ഡ്യൂ' എന്ന പേരില്‍ ആല്‍ക്കഹോള്‍ അടങ്ങിയ പാനിയം നിര്‍മിക്കുക. പെപ്സികോ ഇത് വിതരണം ചെയ്യും. 2022 ഓടെ പാനിയത്തെ വിപണിയിലെത്തിക്കാനാണു തീരുമാനം.

മാള്‍ട്ട് ബിവറേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പാനിയത്തില്‍ അഞ്ചു ശതമാനമാകും ആല്‍ക്കഹോള്‍ സാന്നിധ്യമാകും ഉണ്ടാകുക. പുറത്തുവന്ന ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളില്‍നിന്ന് പാനിയം 'ഷുഗര്‍ ഫ്രീ' ആണെന്നു വ്യക്തമാണ്. എതിരാളികളായ കൊക്കക്കോള യു.എസില്‍ ആല്‍ക്കഹോള്‍ അടങ്ങിയ പാനിയങ്ങളുടെ ഉല്‍പ്പാദനത്തിലേക്കു തിരിഞ്ഞതാണ് പെപ്സിക്കോയേയും ആകര്‍ഷിച്ചത്. മോള്‍സണ്‍ കൂര്‍ ബിവറേജുമായി സഹകരിക്കുമെന്നായിരുന്നു കൊക്കക്കോളയുടെ പ്രഖ്യാപനം.

നിലവില്‍ കാര്‍ബണേറ്റ് പാനിയങ്ങളില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള ബ്രാന്‍ഡാണ് മൗണ്ടന്‍ ഡ്യൂ. വിപണിയുടെ ഏഴു ശതമാനം പങ്കാളിത്തവും മൗണ്ടന്‍ ഡ്യൂ അവകാശപ്പെടുന്നു. മൗണ്ടന്‍ ഡ്യൂവിലെ പരീക്ഷണം പെപ്സിക്കോയ്ക്ക് മികച്ച നേട്ടം സമ്മാനിക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. വാര്‍ത്ത പുറത്തായതോടെ ഹാര്‍ഡ് എം.ടി.എന്‍. ഡ്യൂവിന് ഇതോടകം ആരാധകരും ആയിട്ടുണ്ട്. വിപണിയില്‍ കടുത്ത സമ്മര്‍ദം നേരിടുന്ന ബോസ്റ്റണ്‍ ബിയറിനെ സംബന്ധിച്ച് പെപ്സികോയുമായുള്ള സഹകരണവും നേട്ടമാകും.

പെപ്സികോയുമായുള്ള സഹകരണം പ്രഖ്യാപിച്ചതോടെ യുഎസ്. ഓഹരി വിപണികളില്‍ ബോസ്റ്റ്ണ്‍ ഓഹരികളുടെ തകര്‍ച്ച രണ്ടു ശതമാനമായി കുറഞ്ഞിട്ടുണ്ട്. ജനുവരിക്കുശേഷം ബോസ്റ്റണ്‍ ഓഹരികളില്‍ 32 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിരുന്നു. പെപ്സികോയുടെ ഓഹരികളും നേട്ടത്തിലാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved