
ലാഭകരമല്ലാത്തതിനാല്‍ ട്രോപ്പിക്കാന ഉള്‍പ്പെടെയുള്ള ജ്യൂസ് ബ്രാന്‍ഡുകള്‍ ഒഴിവാക്കി പെപ്‌സിക്കോ. വടക്കേ അമേരിക്കയിലെ ജ്യൂസ് ബ്രാന്‍ഡുകള്‍ 330 കോടി ഡോളറിനാണ് കമ്പനി വില്‍ക്കുന്നത്. ഫ്രഞ്ച് സ്വകാര്യ ഇക്വിറ്റി സ്ഥാനമായ പിഎഐ പാര്‍ട്‌ണേഴ്‌സിന് ആണ് കമ്പനി പ്രമുഖ ജ്യൂസ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നത്.
മധുരമുള്ള ബവ്‌റെജസ് ഉത്പന്നങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടെയാണ് നടപടി. 1998- ല്‍ ആണ് കമ്പനി 330 കോടി ഡോളറിന് ജ്യൂസ് ബ്രാന്‍ഡ് സ്വന്തമാക്കിയത്. യുഎസിലെ തന്നെ നെയിക്കഡ് ജ്യൂസ് കമ്പനിക്ക് 39 ശതമാനം ഓഹരികള്‍ ഉള്ള സംയുക്ത സംരംഭമാണിത്. വടക്കേ അമേരിക്കയിലെ നെസ്‌ലെയുടെ പോളീഷ് സ്പ്രിങ് എന്ന കുപ്പിവെള്ള ബ്രാന്‍ഡും ലാഭകമല്ലാത്തിതിനാല്‍ കമ്പനി കൈ ഒഴിയുമെന്നാണ് സൂചന.
മധുര പാനീയങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ കൂട്ടത്തോടെ പിന്‍മാറാന്‍ തുടങ്ങിയത് ഇത്തരം ബ്രാന്‍ഡുകളുടെ ലാഭ സാധ്യത കുറയ്ക്കുന്നുണ്ട്. കൂടുതല്‍ ലാഭകരമായ ബ്രാന്‍ഡുകളില്‍ പെപ്‌സിക്കോ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള ലഘുഭക്ഷണങ്ങളും പൂജ്യം കലോറി പാനീയങ്ങളും കമ്പനി പുറത്തിറക്കിയേക്കും. ഇതിനായി ഫണ്ട് വിനിയോഗിക്കും എന്നാണ് സൂചന.
പെപ്‌സിക്കോയുടെ എതിരാളികളായ കൊക്കക്കോള കഴിഞ്ഞ വര്‍ഷം ചില ഉത്പന്നങ്ങള്‍ ഒഴിവാക്കിയിരുന്നു. അമേരിക്കയില്‍ ഡയറ്റ് സോഡ,എനര്‍ജി ഡ്രിങ്ക്‌സ് എന്നിവയാണ് നിര്‍ത്തലാക്കിയത്. കരിക്കിന്‍ വെള്ളം വില്‍പ്പന നടത്തുന്ന ബ്രാന്‍ഡും ഒഴിവാക്കിയിരുന്നു.