
ഇറാന്‍-യുഎസ് സംഘര്‍ഷം സമവായത്തിലേക്കെത്തിയോ? ഇല്ല എന്ന് തന്നെ പറയാം. ഖാസിം സുലൈമാനിയുടെ രക്തത്തിന് ഇറാന്‍ പകരം ചോദിക്കുമെന്ന ഭീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇറാന്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ ഏത് വിധത്തിലാകും തിരിച്ചടിക്കുക എന്ന് പറയാന്‍ കഴിയില്ല. കാരണം ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ടെല്‍ പോലും ഏത് നിമിഷവും ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നേക്കുമെന്നാണ് ആഗോള രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്. ആഗോള തലത്തില്‍ വിവിധ രാഷ്ട്രങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഭയമുണ്ടെന്ന് മാത്രമല്ല, അവര്‍ ഇപ്പോഴും ചില ജാഗ്രതയോടെയാണ് പശ്ചിമേഷ്യന്‍ മേഖലയോട് പെരുമാറുന്നതും, സംസാരിക്കുന്നും. ബ്രെസീലിലെ പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനികളിലൊന്നായ പെട്രോ ബാര്‍സ് ഇപ്പോള്‍ ചില നീക്കങ്ങള്‍ നടത്തിയതും ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ്.
ബ്രസീലിലെ പൊതുമേഖലാ എണ്ണ കമ്പനിയായ പെട്രോബാര്‍സ് ഇപ്പോള്‍ ഹോര്‍മുസ് കടലിലേക്കുള്ള ഷിപ്പിംഗ് ഇപ്പോള്‍ നിര്‍ത്തിവെച്ചു. ഇറാനും-അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ടാങ്കര്‍ ഗതാഗതം ബ്രസീല്‍ പൂര്‍ണമായും നിര്‍ത്തിവെച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്രസീല്‍ പെട്രോബാര്‍സിന്റെ ഈ നീക്കം മറ്റ് എണ്ണ കമ്പനികളും ഇത്തരം തീരുമാനം എടുക്കുന്നതിന് മുതിര്‍ന്നേക്കാം എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. ബ്രസീല്‍ നാവിക സേനയുമായി മേഖലയിലെ കപ്പല്‍ ഗാതാഗത സൗകര്യം വിലയിരുത്തിയ ശേഷമാണ് എണ്ണ കമ്പനിയായ പെട്രോബാര്‍സ് പുതിയ തീരുമാനത്തിന് മുതിര്‍ന്നത്. അതേസമയം പെട്രോബാര്‍സിന്റെ പുതിയ തീരുമാനം ബ്രസീലിലെ എണ്ണ വിതരണത്തെ ബാധിച്ചേക്കും. എന്നാല്‍ അത്തരം ആശങ്കകള്‍ വേണ്ടെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ബ്രസീലിലെ പെട്രോബാര്‍സ് കമ്പനി എണ്ണ വില കൂട്ടാനുള്ള സാധ്യതയുമുണ്ടെന്ന ആരപണവും ശക്തമാണ്.
എന്താണ് ഹോര്‍മുസ് കടലിടുക്ക്/ ഈ പാതയുടെ പ്രത്യേകത എന്താണ്
അമേരിക്ക ഇറാനെ ഭയപ്പെടുന്നതും ഈ കടലിടുക്കുമായി ബന്ധപ്പെട്ടാണ്. ഇറാനെതിരെ ശക്തമായ നീക്കം നടത്തിയാല്‍ ആഗോള എണ്ണ വിതരണത്തെയും, സാമ്പത്തികപരമായ നഷ്ടങ്ങള്‍ക്കും വഴിവെക്കുമെന്ന് അമേരിക്ക പറയുന്നത്. ഒമാന്‍, ഇറാന്‍ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് ഗള്‍റഫിലെ എണ്ണ ഉത്പ്പാദകരായ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ പ്രധാന കപ്പല്‍ പാതകളില്‍ ഒന്നാണ്. ഏഷ്യ, അമേരിക്ക, വടക്കെ അമേരിക്ക തുടങ്ങിയ പ്രധാന എണ്ണ വിപണി കേന്ദ്രങ്ങളെ ബന്ധപ്പിക്കുന്ന പാതകളിലൊന്നാണിത്. ആഗോള എണ്ണ വിപണിയിലേക്ക് പകുതിയോളം കടന്നുപോകുന്നത് ഈ പാതകളിലൂടെയാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാത എന്ന വിശേണവും ഈ കപ്പല്‍ പാതയ്ക്കുണ്ട്.
ഇറാനിലെ മുതിര്‍ന്ന സൈനീക ജനറലായ ഖാസിം സുലൈമാനിയെ അമേരിക്ക ഡോണ്‍ ആക്രമണത്തിലൂടെ വധച്ചത് മൂലം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അങ്ങനെ ഒരു തീരുമാനത്തിലേക്ക് ഇറാന്‍ മുതിര്‍ന്നാല്‍ ആഗോള ലോകം ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കുക. ഖാസിം സുുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇറാനിലെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ച്ചയിലെ പ്രധാന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ചര്‍ച്ച സൗഹാര്‍ദ്ദമായിരുന്നുവെന്നാണ് ബ്രസീല്‍ പറയുന്നത്.