ആളിക്കത്തുന്ന ഇന്ധന വില; ഇന്ന് പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയും വര്‍ധിച്ചു

June 29, 2020 |
|
News

                  ആളിക്കത്തുന്ന ഇന്ധന വില; ഇന്ന് പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയും വര്‍ധിച്ചു

കൊച്ചി: രാജ്യത്ത് ഇന്നും ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ ഇന്നത്തെ  പെട്രോള്‍ വില 80 രൂപ 69 പൈസയാണ്. ഡീസല്‍ വില 76 രൂപ 33 പൈസ. കഴിഞ്ഞ 23 ദിവസത്തില്‍ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധന വില കൂടാതിരുന്നത്. ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍. 

ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പിഎംജിക്ക് മുന്നില്‍ രാവിലെ 10.30ക്ക് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.

Related Articles

© 2025 Financial Views. All Rights Reserved