
കൊച്ചി: ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ഒരു ലിറ്ററിന് 84 രൂപ 35 പൈസയാണ്. ഡീസല്‍ ലിറ്ററിന് 78 രൂപ 45 പൈസ.
തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 86 രൂപ 48 പൈസയാണ്. ഡീസല്‍ വില ലിറ്ററിന് 80 രൂപ 47 പൈസ. ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിര്‍ണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും ഇന്ധനവില കൂട്ടിയിരുന്നു. അതേസമയം വില ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.