
തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 107 രൂപ 83 പൈസയാണ് കൊച്ചിയിലെ നിരക്ക്. ഡീസല്‍ വില 94 രൂപ 95 പൈസയും. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. വെള്ളിയാഴ്ച ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫലം വന്ന് ഒരാഴ്ച കഴിഞ്ഞതോടെയാണ് വില വര്‍ധിപ്പിച്ചത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.