പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; പെട്രോളിന് 2.69 രൂപയും ഡീസലിന് 2.33 രൂപയുമാണ് കുറഞ്ഞത്; വില ഇനിയും കുറയാന്‍ സാധ്യത

March 11, 2020 |
|
News

                  പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; പെട്രോളിന് 2.69 രൂപയും ഡീസലിന് 2.33 രൂപയുമാണ് കുറഞ്ഞത്; വില ഇനിയും കുറയാന്‍ സാധ്യത

ക്രൂഡ് എണ്ണ വില കുറയുന്നതിനാല്‍ എണ്ണ വിപണന കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ കുറച്ചു. പെട്രോളിന് 2.69 രൂപ കുറഞ്ഞിട്ടുണ്ട്. ഡീസലിന് 2.33 രൂപയും കുറവുണ്ടായി. ഡല്‍ഹിയില്‍ പെട്രോളിന് 70.29 രൂപയും ഡീസലിന് 63.01 രൂപയുമാണ് ഇപ്പോള്‍. ഇന്ത്യന്‍ ഓയില്‍ വെബ്സൈറ്റ് പ്രകാരം ചൊവ്വാഴ്ച രാജ്യത്തിന്റെ തലസ്ഥാനത്ത് പെട്രോള്‍ 72.98 രൂപയ്ക്കും ഡീസല്‍ 65.34 രൂപയ്ക്കുമാണ് വിറ്റത്.

ക്രൂഡ് വില ഇടിഞ്ഞതിനെ തുടര്‍ന്ന് എണ്ണ വിപണന കമ്പനികള്‍ ഫെബ്രുവരി 27 മുതല്‍ ഇന്ധന വില കുറയ്ക്കുകയാണ്. ഒപെക് + സഖ്യം വിഘടിച്ചതിനുശേഷം സൗദി അറേബ്യയും റഷ്യയും തമ്മില്‍ സമ്പൂര്‍ണ്ണ വിലയുദ്ധത്തിന് തുടക്കമിട്ടിരുന്നു. അതിന് ശേഷം തിങ്കളാഴ്ച അന്താരാഷ്ട്ര എണ്ണ വിലയില്‍ 31 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എണ്ണ വില 20 യുഎസ് ഡോളറിലേക്ക് കുറയുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് മുന്നറിയിപ്പ് നല്‍കിയതിനാല്‍ ബ്രെന്റ് ഫ്യൂച്ചേഴ്‌സ് എണ്ണ വില തിങ്കളാഴ്ച ബാരലിന് 31 യുഎസ് ഡോളറാക്കി കുറച്ചു.

84 ശതമാനത്തിലധികം എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാന്ദ്യം ഇറക്കുമതി കുറയ്ക്കുന്നതിനും ചില്ലറ വില്‍പ്പന വില കുറയ്ക്കുന്നതിനും ഇടയാക്കും. കഴിഞ്ഞ രണ്ടാഴ്ചത്തെ അന്താരാഷ്ട്ര ഇന്ധനത്തിന്റെ ബെഞ്ച്മാര്‍ക്ക് ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ റീട്ടെയില്‍ വിലകള്‍. വില കുറഞ്ഞ് 31 യുഎസ് ഡോളറിലേക്കെത്തുന്നത് അടുത്ത 7-10 ദിവസങ്ങളില്‍ മാത്രമേ റീട്ടെയില്‍ വിലയില്‍ പ്രതിഫലിക്കുകയുള്ളൂ.

Related Articles

© 2025 Financial Views. All Rights Reserved