രണ്ടു മാസത്തിനു ശേഷം ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍

November 20, 2020 |
|
News

                  രണ്ടു മാസത്തിനു ശേഷം ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍

ഏകദേശം രണ്ടു മാസത്തിനു ശേഷം രാജ്യത്ത് ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. രാജ്യത്തെ നാല് മെട്രോ നഗരങ്ങളിലാണ് ചെറിയ തോതിലുള്ള വര്‍ധന വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഓയ്ല്‍ കോര്‍പറേഷനില്‍ നിന്നുള്ള വിവരമനുസരിച്ച് പെട്രോളിന്റെ വില, ഡല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ ലിറ്ററിന് 17-20 പൈസയാണ് വര്‍ധിച്ചത്. ഡീസലിന്റെ വിലയില്‍ 22-25 പൈസയുടെ വര്‍ധനവും ഉണ്ടായി.

ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 81.06 രൂപയില്‍ നിന്ന് 81.23 ആയി വര്‍ധിച്ചു. ഡീസലിനാവട്ടെ 70.46 ല്‍ നിന്ന് 70.68 രൂപയായി. ചെന്നൈയിലെ വില പെട്രോളിന് 84.31 രൂപയും ഡീസലിന് 76.17 രൂപയുമാണ്. ഇന്ധന വില, മൂല്യവര്‍ധിത നികുതി, മറ്റു പ്രാദേശിക നികുതികള്‍ തുടങ്ങിയവയടക്കം ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. കോവിഡ് വ്യാപനവും ലോക്ക് ഡൗണും മറ്റുമായി കഴിഞ്ഞ രണ്ടു മാസമായി വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.

Related Articles

© 2025 Financial Views. All Rights Reserved