
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ് വില വര്‍ധിച്ചതോടെ രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. എണ്ണ വില ഇന്ന് ഒരു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 45 സെന്റ്സിന് 0.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ബാരലിന് 59.97 ഡോളറിലേക്കെത്തിയിരിക്കുന്നു. എണ്ണ വിലയില്‍ മൂന്ന് ആഴ്ച്ചക്കിടെ രേഖപ്പെടുത്തിയ ഇടിവിന് സേഷമാണ് ഇന്ന് വില വര്‍ധിച്ചത്. കൊറോണ വൈറസ് ആഘാതം മൂലം എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍ ഉത്പ്പാദനം കുറച്ചതോടെ എണ്ണയുടെ സ്‌റ്റോക്കില്‍ സമ്മര്‍ദ്ദം ശക്തമാവുകയും ചെയ്തു. എണ്ണയുടെ ആവശ്യകത വര്‍ധിച്ചത് വില വര്‍ധിക്കാനുള്ള പ്രധാന കാരണമായെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രാജ്യത്തെ വിവിധയിടങ്ങളില്‍ ഇന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി നഗരത്തില്‍ പെട്രോള്‍ വില 71.89 രൂപയും, ഡീസല്‍ വില 64.45 രൂപയും ആണ് വില. മുംബൈ നഗരത്തില്‍ പെട്രോള്‍ വില 77.56 രൂപയും, ഡീസല്‍ വില 64.65 രൂപയുമാണ് വില. ബംഗളൂരുവില്‍ പെട്രോള്‍ വില 74.34 രൂപയും, ഡീസല്‍ വില 66.84 രൂപയുമാണ് വില. എന്നാല്‍ ഈ മാസത്തെ പെട്രോള്‍ വിലയില്‍ കഴിഞ്ഞ ആറ് ദിവസത്തെ പെട്രോള്‍ വിലയില്‍ വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. ഏറ്റവും കുറഞ്ഞനിരക്കിലായിരുന്നു രാജ്യത്തെ എണ്ണ വിലയില്‍ രേഖപ്പെുത്തിയത്.
എന്നാല്‍ നിലവില്‍ കൊറോണ വൈറസിന്റെ ആഘാതം മൂലം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മാര്‍ച്ച് ആറിന് വിയന്നയില്‍ ചേരുന്ന ഒപെക് രാഷ്ട്രങ്ങളുടെ യോഗത്തില്‍ ഉത്പ്പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകാനുള്ള സാധ്യതകളും കുറവായിരിക്കും. അങ്ങനെ വന്നാല്‍ എണ്ണ വ്യാപാരത്തില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാകും. മാത്രമല്ല എണ്ണ വില ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വര്‍ധിക്കാനുള്ള സാധ്യതകളും ശക്തമാണ്.