സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറക്കണമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

May 31, 2022 |
|
News

                  സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറക്കണമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറക്കണമെന്ന ആവശ്യവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസര്‍ച്ച്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുള്ള എക്‌സൈസ് ഡ്യൂട്ടി കൂട്ടുമ്പോള്‍ അതിന് ആനുപാതികമായി സംസ്ഥാനങ്ങള്‍ക്ക് വരുമാനമുണ്ടാവും. നികുതി കുറക്കുമ്പോള്‍ വരുമാന നഷ്ടവുമുണ്ടാവും.

എസ്ബിഐയുടെ കണക്കനുസരിച്ച് ഇന്ധനവില വര്‍ധനവിലൂടെ സംസ്ഥാനങ്ങള്‍ക്ക് 49,229 കോടി നികുതി വരുമാനമായി ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചപ്പോള്‍ 15,021 കോടിയുടെ നഷ്ടവും ഉണ്ടായി. ഏകദേശം 34,208 കോടി സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴും അധിക വരുമാനമായി ലഭിക്കുന്നുണ്ടെന്ന് എസ്ബിഐ പറയുന്നു. മഹാരാഷ്ട്രക്കാണ് ഇന്ധനവില വര്‍ധിച്ചപ്പോള്‍ വലിയ നേട്ടമുണ്ടായത്.

ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും നേട്ടമുണ്ടായെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് പെട്രോള്‍ വില ലിറ്ററിന് മൂന്ന് രൂപയും ഡീസല്‍ വില രണ്ട് രൂപയും കുറക്കാമെന്നാണ് എസ്ബിഐ പറയുന്നത്. ഇത് അവരുടെ പെട്രോളിയം ഉല്‍പന്നങ്ങളിലുള്ള മൂല്യവര്‍ധിത നികുതിയില്‍ കാര്യമായ ഇടിവുണ്ടാക്കില്ലെന്നും എസ്ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read more topics: # SBI,

Related Articles

© 2025 Financial Views. All Rights Reserved