
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം അണപൊട്ടിയതോടെ ഇന്ധന പ്രതിസന്ധിയും ശക്തമാകുന്നതായി റിപ്പോര്‍ട്ട്. അസമിലെയും, മറ്റ് വടക്ക് കിഴക്കന്‍ സ്ഥാപനങ്ങളിലെ റിഫൈനറികളിലെ എണ്ണ ഉത്പ്പാദനത്തില്‍ കുറവ് വന്നതാണ് എണ്ണ വില വര്‍ധിക്കാന്‍ പ്രധാന കാരണം. എന്‍ആര്‍സിക്കെതിരെയും, പൗരത്വ നിയമ ഭേദഗതിക്കെതിരെയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് രാജ്യത്ത് ഇന്ധന പ്രതിസന്ധി ശക്തമായത്. റിഫൈനറി മേഖലകളില്‍ തൊഴിലാളികള്‍ എത്താതായതോടെ എണ്ണ ഉത്പ്പാദനത്തിലും വിതരണത്തിലും ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
പൗരത്വ നിയമ ഭഭേഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തിയതോടെ രാജ്യത്തെ ആഭ്യന്തര ഇറക്കുമതി വ്യാപാര രംഗത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പെട്രോള്‍ വില ഇന്ന് ഡല്‍ഹിയില്‍ 74.68 രൂപയായും, മുംബൈയില്‍ 80.34 രൂപയായും ഉയര്‍ന്നു. അതേസമയം ഡീസല്‍ വില ഡല്‍ഹിയില്‍ 67.09 രൂപയായും, ഡല്‍ഹിയില്‍ 70.39 രൂപയായും ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പ്രക്ഷോഭം വീണ്ടും ആളിക്കത്തിയാല്‍ രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിക്കാന്‍ കാരണമായേക്കും. കേരളത്തിലും ഒരാഴ്ച്ചക്കിടെ ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടിയിട്ടുണ്ട്. ഒരാഴ്ചക്കിടെ പെട്രോളിന് ആദ്യമായാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
ഇന്ന് കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് വിലയുള്ളത്. പെട്രോളിന് 76.55 രൂപയാണ് ഇന്നത്തെ വില. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ പത്ത് പൈസ വര്‍ദ്ധിക്കും.
ബുധനാഴ്ച ഒഴികെ ഒരാഴ്ചക്കിടെ എല്ലാദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. 11 മുതല്ഡ 21 പൈസ വരെയാണ് വര്‍ദ്ധിച്ചുകൊണ്ടിരുന്നത്. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചുതാണ് ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.