അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിക്കുന്നു; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വില വര്‍ധിപ്പിക്കുമോ?

February 08, 2022 |
|
News

                  അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിക്കുന്നു; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വില വര്‍ധിപ്പിക്കുമോ?

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുകയാണ്. ഡിസംബര്‍ ഒന്നിലെ വില നിലവാര സൂചിക പ്രകാരം അസംസ്‌കൃത എണ്ണ വില ബാരലിന് 69 ഡോളറിലെത്തിയിരുന്നു. ഒമിക്രോണ്‍ ഭീഷണിയെതുടര്‍ന്ന് നവംബര്‍ നാലിന് 81 ഡോളറായിരുന്നു എണ്ണ വില. എന്നാല്‍, കോവിഡ്  മൂന്നാംതരംഗം ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എണ്ണ വിലയില്‍ വീണ്ടും കുതിപ്പുണ്ടായത്. ഉക്രെയിന്‍, റഷ്യ സംഘര്‍ഷവും വില കൂടാന്‍ കാരണമായി.

അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ വര്‍ദ്ധനയുണ്ടായേക്കുമെന്നാണ് സാമ്പത്തിക രംഗത്തുള്ളവര്‍ നല്‍കുന്ന സൂചനകള്‍. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 94 ഡോളര്‍ നിലവാരത്തിലെത്തിയതോടെയാണ് വില വര്‍ദ്ധനവ് ഉറപ്പായത്. അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കഴിയിന്നത് കാത്തിരിക്കുകയാണ് എണ്ണക്കമ്പനികള്‍.  

മൂന്നുമാസത്തോളമായി രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. 2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം ഇന്ധന വിലക്കയറ്റമില്ലാത്ത ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്.

Read more topics: # Petrol, diesel, # fuel price,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved