പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തിയത് മോദിയുടെ തന്ത്രം; പെട്രോള്‍-ഡീസല്‍ വില കൂട്ടിയാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിക്കും; വിചിത്ര വാദവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

March 19, 2020 |
|
News

                  പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തിയത് മോദിയുടെ തന്ത്രം;  പെട്രോള്‍-ഡീസല്‍ വില കൂട്ടിയാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിക്കും; വിചിത്ര വാദവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: കൊറോണ ഭീതി മൂലം ആഗോളതലത്തില്‍ എണ്ണ വ്യാപാരം ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ക്രൂഡ് ഓയില്‍ വില ഏറ്റവും കുറഞ്ഞനിരക്കിലുമാണ് ലഭിക്കുന്നത്.  എന്നാല്‍  ഇതിന്റെ ഗുണം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.   ഇപ്പോള്‍ വിചിത്രവാദവുമായ  കേരളഘടകം ബിജെപി നേതാവായ ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നു. 

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകം സാമ്പത്തികമായി തകരുന്ന നിലയിലാണ് മോദി സര്‍ക്കാരിനെ ലക്ഷ്യമാക്കിയുള്ള പ്രചാരണങ്ങള്‍. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമായ അജണ്ടകള്‍ ഉണ്ടെന്നാണ് സംശയിക്കുന്നതെന്ന് ബി ഗോപാലകൃഷ്ണന്‍ പറയുന്നു.

മോദി കൊള്ളയടിക്കുന്നുവെന്നാണ് വിമര്‍ശകരുടെ കുറ്റപ്പെടുത്തല്‍. മോദി കൊള്ളയടിക്കുന്നുവെന്ന് പറയുമ്പോള്‍ സര്‍ക്കാരും ജനങ്ങളും രണ്ടാണോ? മോദി സ്വന്തം സമ്പാദിക്കുന്നുണ്ടോ? ഇതൊന്നും വിശദമാക്കാതെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും വിദ്വേഷവും ഉണ്ടാക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതനുസരിച്ച് ഉപഭോക്താവിന് വില കുറച്ച് ഇന്ധനം നല്‍കാന്‍ ലോകരാജ്യങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. ആഗോളതലത്തില്‍ ഓഹരി വിപണം 20ശതമാനം നഷ്ടമാണ് കഴിഞ്ഞ രണ്ടാഴ്ച മാത്രം രേഖപ്പെടുത്തിയത്. 

വിദേശ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഇടിയുകയും ധനവിനിമയ ഇടപാടുകള്‍ യുഎഇ എക്‌സേഞ്ചുകള്‍ അടക്കം നിര്‍ത്തി വക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ ആഗോള പ്രതിസന്ധി മുന്‍കൂട്ടി കണ്ട് സാമ്പത്തിക ഭദ്രതയോടെ ജനങ്ങളെ സംരക്ഷിക്കുകയെന്നതാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. നിലവിലുള്ള ഇന്ധനവില കൂടിയിട്ടില്ലെന്ന് മാത്രമല്ല വര്‍ധിച്ച എക്‌സൈസ് തീരുവ ഖജനാവില്‍ കരുതല്‍ നിക്ഷേപമായി ശേഖരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ബി ഗോപാലകൃഷ്ണന്‍  പറയുന്നത്. 

അതേസമയം കഴിഞ്ഞയാഴ്ച്ചയാണ് പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചത്.  പെട്രോളിന്റയെും ഡീസലിന്റെയും എക്സൈസ് നികുതി ലിറ്ററിന് 3 രൂപ വച്ച് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കുകയും  ചെയ്തു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ നിരക്കില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്രം ഇരുട്ടടി നല്‍കിയത്.  അതേസമയം കൊറോണ ഭീതിയെ തുടര്‍ന്നുള്ള മാന്ദ്യത്തെ ചെറുക്കാന്‍ വേണേടിയാണ് എക്സൈസ് നികുതി മൂന്ന രൂപാ വെച്ച് വര്‍ധിപ്പിച്ചത്.  2008ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ക്രൂഡോയിലിന് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലുള്ളത്. പുതിയ നീക്കത്തിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജനുവരിയില്‍ ബാരലിന് 60 ഡോളര്‍ വിലയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ വെറും 26 ഡോളര്‍ മാത്രമാണ് ക്രൂഡ് ഓയില്‍ വില. അതേസമയം കേന്ദ്രസസര്‍ക്കാറിന്റെ പുതി നീക്കത്തിലൂടെ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ പലകോണില്‍ നിന്നും ഉയര്‍ന്നുവരുന്നത്.  റോഡ് സെസ് പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതവും കൂട്ടി. ഇതോടെ റോഡ് സെസ് 10 രൂപയായി ഉയരുകയും ചെയ്തു.

Related Articles

© 2025 Financial Views. All Rights Reserved