എണ്ണ വിപണിയില്‍ ഇന്ത്യ വിലപേശല്‍ ശക്തമാക്കിയതോടെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ ഇടിവ്; ചൈനയുടെ എണ്ണ ആവശ്യകതയും കുറഞ്ഞു; ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ആഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണമാകുന്നുവോ?

February 17, 2020 |
|
News

                  എണ്ണ വിപണിയില്‍ ഇന്ത്യ വിലപേശല്‍ ശക്തമാക്കിയതോടെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ ഇടിവ്;  ചൈനയുടെ എണ്ണ ആവശ്യകതയും കുറഞ്ഞു; ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ആഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണമാകുന്നുവോ?

ന്യൂഡല്‍ഹി: കൊറോണ വൈറസ് ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ചൈനയ്ക്ക് ഒരു മുറിവുണ്ടാവുക്കുക എന്ന് പറയുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ പോലും ഗുരുതരമായി ബാധിച്ചിട്ടേക്കും. കാരണം ആഗോള തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനളില്‍ ശക്തമായ സാന്നിധ്യമാണ് ചൈന. ഇലക്ട്രോണിക് ഉത്പ്പാദകരില്‍, ആഗോളതലത്തില്‍ കയറ്റുമതി വ്യാപാരത്തില്‍ ശക്തമായ സാന്നിധ്യമുള്ള രാഷ്ട്രം എന്നിങ്ങനെയാണ് ചൈനയുടെ പ്രത്യേകത. ചൈനയ്ക്ക് രാഷ്ട്രീയപരമായോ, സാമ്പത്തിക പരമായോ, ആരോോഗ്യപരമായ മുറിവേല്‍ക്കുന്നത് പോലും ലോക സമ്പദ് വ്യവസ്ഥയില്‍  പ്രത്യാഘാതം ഉണ്ടാക്കും. അത് മിക്ക ഏഷ്യന്‍ രാഷ്ട്രങ്ങളെയും ബാധിക്കും. എന്നാല്‍ ചൈനയ്ക്ക് ചില തിരിച്ചടികള്‍ ഉണ്ടാകുന്നത് മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്്ക്ക് ഗുണകരമാകുന്നുണ്ടെന്നാണ് വിലിയിരുത്തല്‍.  

വൈറസ് ബാധയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ നിരക്ക് 57.18 ഡോളറിലാണിപ്പോള്‍.  ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയില്‍ വൈറസ് പടര്‍ന്നുപിടിച്ചതോടെയാണ് എണ്ണ വില താഴേക്ക് പോയത്. ചൈന വാങ്ങല്‍ കുറച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ സമ്മര്‍്ദ്ദങ്ങള്‍ ശക്തമാവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യ വിലപേശല്‍ നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.  ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എല്‍എന്‍ജിയുടെ കാര്യത്തില്‍ നാലാമത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യവും ഇന്ത്യയാണ്. ഫ്യൂച്ചേഴ്‌സ് കരാറുകളേക്കാള്‍ സ്‌പോട്ട് വില കുറവായ കോണ്ടാങ്കോ എന്ന സാഹചര്യമാണ് എണ്ണ വിപണിയില്‍ .  

പ്രധാനമായും രാജ്യത്ത് എണ്ണ വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്.  ഇന്ന് രാജ്യത്ത് എണ്ണ വില ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഇന്ന് എണ്ണ വില മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തിയിട്ടുണ്ട്. എണ്ണ വിലയില്‍  ഏഴ് മുതല്‍ എട്ട് പൈസ വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.  രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കുറഞ്ഞ നിരക്കിലാണിപ്പോള്‍ എണ്ണ വിലയില്‍ വ്യാപാരം അരങ്ങേറുന്നത്.  

ഡല്‍ഹിയില്‍ പെട്രോള്‍ വില 71 രൂപയും, മുംബൈയില്‍ 77.6 രൂപയുമാണ് നിരക്ക്. കൊല്‍ക്കത്തയില്‍  74.58 രൂപയുമാണ് വില. ചെന്നൈയില്‍ 74.73 രൂപയുമാണ് വില. അതേസമയം ഡീസലിന് മുംബൈയില്‍  64.70 രൂപയും,  കൊല്‍ക്കത്തയില്‍  67.80 രൂപയുമാണ് വില.  നിലവിലെ അവസ്ഥയില്‍ ഇന്ത്യയ്ക്ക് വ്യാപാര കമ്മി കുറക്കാന്‍ സാധിക്കുമെന്നാണ്  വിലയിരുത്തല്‍.  

അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയും (ഐഎഎ) ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളും (ഒപെക്) ആഗോള എണ്ണ ആവശ്യകത വളര്‍ച്ചാ കാഴ്ചപ്പാട് വെട്ടിക്കറച്ചിട്ടുണ്ട് കൊറോണ വൈറസിന്റെ ആഘാതത്തില്‍. എന്നാല്‍  നിലവിലെ അവസ്ഥയില്‍ എണ്ണ ഉത്പ്പാദനം വെട്ടിക്കുറച്ചാല്‍ വലിയ  രീതിയില്‍  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved