
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പ്രകൃതി വാതക കമ്പനികളിലൊന്നായ പെട്രോനെറ്റ് 2.5 ബില്യണ്‍ ഡോളര്‍ യുഎസില്‍ നിക്ഷേപിക്കും. ഊര്‍ജ മേഖലയിലെ സഹകരണം ശക്തിപ്പെടകുത്തുന്നതിന്റെ ഭാഗമായാണ് കമ്പനി കൂടുതല്‍ തുക യുഎസില്‍ നിക്ഷേപിക്കാന്‍ തയ്യാറായിട്ടുള്ളത്. യുഎസിലെ പ്രമുഖ പ്രകൃതി വാതക കമ്പനിയായ ടെലൂറിയന്റെ ലൂസിയായിലെ ഡിഫ്റ്റി വുഡ് പദ്ധതിയിലാണ് നിക്ഷേപം നടത്തുന്നത്. നിക്ഷേപത്തിലൂടെ പെട്രോനെറ്റിന് 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഏറ്റവും വലിയ ഊര്‍ജകരാറില്‍ പെട്രോനെറ്റും ടെലൂറിയവും ഒപ്പുവെച്ചത്.
നിക്ഷേപ കരാര്‍ ഏകദേശം 40 വര്‍ഷത്തേക്കാണെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം അഞ്ച് മില്യണ്‍ ടണ്‍ എല്‍എന്‍ജി ഇന്ത്യയിലേക്കെത്തിക്കാന്‍ കമ്പനിക്ക് സാധ്യമാകും. കരാര്‍ പൂര്‍ണമായും നടപ്പിലാക്കുന്നതെട ഇന്ത്യയുടെ ഊര്‍ജ മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ പ്രതസിന്ധിക്ക് കൂടുതല്‍ പരിഹാരവും ഉണ്ടാകും. ശുദ്ധമായ പ്രകൃതി വാതകം ഉത്പ്പാദിപ്പിക്കാന്‍ ഇന്ത്യ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനത്തിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി പൈപ്പ്‌ലൈന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
യുഎസിലെ വിവധ എണ്ണ, പ്രകൃതി വാതക മേധാവികളുമായി കമ്പനി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് കമ്പനി പ്രധിനിധികളുമായി ചര്‍ച്ച നടത്തി. യുഎസിലെ എണ്ണ, പ്രകൃതി വാതകം തുടങ്ങിയ കമ്പനികളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കമ്പനി മേധാവികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര കമ്പനി മേധാവികളുമായി മോദി ഇതിനകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.