
രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെയ്പില്‍ ലാഭേച്ഛയില്ലാതെ പങ്കാളിയാകാന്‍ തയ്യാറാണെന്ന് ഫൈസര്‍. അതേസമയം, എത്ര വിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വാക്സിന്റെ വില സംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ഫൈസര്‍ കമ്പനി വക്താവ് അറിയിച്ചു.
സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയില്‍ പങ്കാളിയാകുന്നതെക്കുറിച്ചുമാത്രമാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഉയര്‍ന്ന-ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്കായി വ്യത്യസ്ത വിലകളായിരിക്കും നിശ്ചയിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡോസിന് 10 ഡോളര്‍ നിരക്കില്‍ ദക്ഷിണാഫ്രിക്കക്ക് വാക്സിന്‍ നല്‍കാന്‍ ഫൈസര്‍ തീരുമാനിച്ചിട്ടുണ്ട്.