
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ആറ് ലക്ഷം കോടി രൂപ മറികടന്നു. എന്‍പിഎസ് തുടങ്ങി 13 വര്‍ഷത്തിന് ശേഷമാണ് ഈ നേട്ടം. ഏഴുമാസത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) എന്നിവയാണ് പിഎഫ്ആര്‍ഡിഎ കൈകാര്യം ചെയ്യുന്നത്.
2021 മെയ് 21ലെ കണക്കുപ്രകാരം എന്‍പിഎസ്, അടല്‍ പെന്‍ഷന്‍ യോജന എന്നിവയിലെ നിക്ഷേപകരുടെ എണ്ണം 4.28 കോടിയിലധികമായിരുന്നു. മൊത്തം ആസ്തി 6,03,667.02 കോടി രൂപയുമായി ഉയര്‍ന്നതായി ധനമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ 74.10 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും 28.37 ലക്ഷം വ്യക്തികളും പദ്ധതിയുടെ ഭാഗമായി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ പേര്‍ റിട്ടയര്‍മെന്റ് പ്ലാനിങിന് പ്രാധാന്യം നല്‍കിയതായാണ് വിലയിരുത്തല്‍. 2004ലിലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് വിവിധ സംസ്ഥാനങ്ങളും പദ്ധതിയുടെ ഭാഗമായി. സ്വകാര്യ സഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വ്യക്തികള്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ പിന്നീട് അവസരം നല്‍കി.