ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരം ഗ്യാരന്റീഡ് റിട്ടേണ്‍ പദ്ധതി അന്തിമമാക്കാന്‍ പിഎഫ്ആര്‍ഡിഎ

October 16, 2020 |
|
News

                  ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരം ഗ്യാരന്റീഡ് റിട്ടേണ്‍ പദ്ധതി അന്തിമമാക്കാന്‍ പിഎഫ്ആര്‍ഡിഎ

ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരം ഉറപ്പുനല്‍കുന്ന റിട്ടേണ്‍ ഉല്‍പ്പന്നത്തെ 2021 സാമ്പത്തിക വര്‍ഷം അവസാനത്തോടെ അന്തിമമാക്കാന്‍ ശ്രമിക്കുകയാണെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎ വ്യാഴാഴ്ച (ഒക്ടോബര്‍ 15) അറിയിച്ചു. ''ഞങ്ങള്‍ ഉടന്‍ ഒരു കമ്മിറ്റി രൂപീകരിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ ഒരു ഉല്‍പ്പന്നം രൂപപ്പെടുത്തുകയും തുടര്‍ന്ന് ബോര്‍ഡിന് അംഗീകാരത്തിനായി നല്‍കുകയും അത് സമാരംഭിക്കുകയും ചെയ്യും', പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ ചെയര്‍മാന്‍ സുപ്രതിം ബന്ദിയോപാധ്യായ വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മിനിമം അഷ്വേര്‍ഡ് റിട്ടേണ്‍ ഉല്‍പ്പന്നത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഇതിനകം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ബന്ദിയോപാധ്യായ പറയുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ ഉറപ്പുനല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ എന്തൊക്കെയാണെങ്കിലും, അവ സംഘടനകള്‍ക്ക് വളരെക്കാലം പ്രായോഗികമല്ലെന്ന് തോന്നിയതിനാല്‍ സാവധാനം പിന്‍വലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വിപണി നിയന്ത്രിക്കുന്ന സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പോലും ഉറപ്പുള്ള ഏതെങ്കിലും ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.

'ഇത് ഞങ്ങളുടെ നിയമത്തിന്റെ ഭാഗമാണ് (ഉറപ്പുള്ള ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്നതിന്), ഞങ്ങള്‍ അത് ചെയ്യണം. നിങ്ങള്‍ ഒരു ഗ്യാരണ്ടീഡ് ഉല്‍പ്പന്നം നല്‍കുന്ന നിമിഷം, ഫണ്ട് മാനേജര്‍മാര്‍ക്കുള്ള മൂലധന പര്യാപ്തത വര്‍ദ്ധിക്കുന്നു. നിലവില്‍, ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നം മാര്‍ക്കറ്റ്-ടു-മാര്‍ക്കറ്റ് അടിസ്ഥാനത്തിലാണ്. അതിനാല്‍, ഞങ്ങള്‍ സ്വയം നിക്ഷേപ റിസ്‌ക് എടുക്കുന്നില്ല', അദ്ദേഹം പറഞ്ഞു. അത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്തമായ ഫീസ് ഘടനയുണ്ടാകുമെന്നും ബന്ദിയോപാധ്യായ വ്യക്തമാക്കി.

ഇത്തരത്തിലായതിനാല്‍, ഇവയെല്ലാം നമ്മള്‍ തീരുമാനിക്കേണ്ട ഘടകങ്ങളാണ്, അനുയോജ്യമായ ഫീസ് എന്തായിരിക്കണമെന്ന് ഞങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്, അങ്ങനെ ഫണ്ട് മാനേജര്‍മാര്‍ക്ക് അവരുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്'' അദ്ദേഹം പറഞ്ഞു.കൂടാതെ, യൂണിവേഴ്‌സല്‍ പെന്‍ഷന്‍ പദ്ധതി വികസിപ്പിക്കാനും റെഗുലേറ്റര്‍ ശ്രമിക്കുന്നു. 'യൂണിവേഴ്‌സല്‍ പെന്‍ഷനെക്കുറിച്ചും ഓട്ടോ എന്റോള്‍മെന്റിനെക്കുറിച്ചും ഞങ്ങള്‍ ഇതിനകം ഒരു അവതരണം ധനമന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്.

ഇന്നത്തെ പെന്‍ഷന്റെ പരിധിയില്‍ ധാരാളം ആളുകള്‍ വരണം എന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ചും 20 ല്‍ താഴെ ആളുകളുള്ള ചെറുകിട ബിസിനസ്സുകളിലും അസംഘടിത ഗ്രൂപ്പുകളിലും. അതിനാല്‍ എന്‍പിഎസിന്റെയോ എപിവൈയുടെയോ (അറ്റല്‍ പെന്‍ഷന്‍ യോജന) പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്ന് വിലയിരുത്തുന്നതായും ബന്ദിയോപാധ്യായ കൂട്ടിച്ചേര്‍ത്തു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved