20 കോടി എച്ച്സിക്യു ഗുളികകൾ ഉത്പാദിപ്പിച്ച് കാഡില; ആവശ്യമെങ്കിൽ ലോകത്തിന് മുഴുവൻ വിതരണം ചെയാൻ കഴിയുമെന്ന് കാഡില സിഇഒ

April 11, 2020 |
|
News

                  20 കോടി എച്ച്സിക്യു ഗുളികകൾ ഉത്പാദിപ്പിച്ച് കാഡില; ആവശ്യമെങ്കിൽ ലോകത്തിന് മുഴുവൻ വിതരണം ചെയാൻ കഴിയുമെന്ന് കാഡില സിഇഒ

അഹമ്മദാബാദ്: കോവിഡ്-19 കൈകാര്യം ചെയ്യുന്നതിന് ഉപയോഗപ്രദമെന്ന് കരുതപ്പെടുന്ന ആ​ന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വി​ന്റെ ആവശ്യകത വർദ്ധിച്ചതോടെ ഫാർമസ്യൂട്ടിക്കൽ വ്യവസായം ഈ മാസം 20 കോടി എച്ച്സിക്യു ഗുളികകൾ ഉത്പാദിപ്പിച്ചതായി അഹമ്മദാബാദിലെ സിഡസ് കാഡില സിഇഒ പങ്കജ് പട്ടേൽ  ശനിയാഴ്ച പറഞ്ഞു.

ഫാർമസ്യൂട്ടിക്കൽ വ്യവസായം ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) ഉൽപാദനം ഗണ്യമായി വർദ്ധിപ്പിച്ചു. എച്ച്സിക്യുവിന്റെ 20 കോടി ഗുളികകൾ ഈ മാസം ഉത്പാദിപ്പിച്ചതായും പട്ടേൽ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഹൈഡ്രോക്സിക്ലോറോക്വിനിന്റെ ആഭ്യന്തര, വിദേശ ആവശ്യം നിറവേറ്റുന്നതിനായി കാഡില അടുത്ത മാസം 15 കോടി ഗുളികകൾക്ക് തുല്യമായ 30 ടൺ സജീവ ഫാർമസ്യൂട്ടിക്കൽ ഘടകങ്ങൾ (എപിഐ) ഉത്പാദിപ്പിക്കും. ആഭ്യന്തര വിപണിയിൽ മാത്രമല്ല, ആവശ്യമെങ്കിൽ ലോകത്തിന് മുഴുവൻ വിതരണം ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും. അടുത്ത മാസം 15 കോടി ഗുളികകൾക്ക് തുല്യമായ 30 ടൺ എപിഐ എന്റെ കമ്പനി ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച് ആഗോളതലത്തിൽ പടർന്ന് പിടിച്ച വൈറസ് കേസുകൾ 15 ദശലക്ഷം കവിഞ്ഞെങ്കിലും നിരവധി രാജ്യങ്ങൾ ഈ മരുന്ന് വിതരണം ചെയ്യണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. യുഎസ്എ ഉൾപ്പെടെയുള്ള സ്പെയിൻ, ജർമ്മനി, ബഹ്‌റൈൻ, ബ്രസീൽ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ 13 രാജ്യങ്ങളുടെ ഹൈഡ്രോക്സിക്ലോറോക്വിനിനായിയുള്ള അഭ്യർത്ഥന ഇന്ത്യ ഇതിനകം നിറവേറ്റിക്കഴിഞ്ഞു. 48 ലക്ഷം ഗുളികകൾ യുഎസ്എ ആവശ്യപ്പെട്ടതായും ഇന്ത്യ 35.82 ലക്ഷം ഗുളികകൾ അനുവദിച്ചതായും അവർ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved