മെഡ്‌ലൈഫിനെ ഏറ്റെടുത്ത് ഫാംഈസി; ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തെ വമ്പന്‍ ഡീല്‍

May 25, 2021 |
|
News

                  മെഡ്‌ലൈഫിനെ ഏറ്റെടുത്ത് ഫാംഈസി; ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തെ വമ്പന്‍ ഡീല്‍

മുംബൈ: ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തെ വമ്പന്‍ ഡീലോടെ ഫാംഈസി രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാര്‍മസിയായി മാറിയിരിക്കുകയാണ്. മെഡ്‌ലൈഫിനെ ഏറ്റെടുത്തതോടെയാണ് ഫാംഈസി ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാര്‍മ സ്ഥാപനമായി മാറിയത്. ഇന്ത്യയിലെ അതിവേഗം വളരുന്ന ഓണ്‍ലൈന്‍ ഫാര്‍മ രംഗത്തെ ഏറ്റവും വലിയ ഇടപാടാണിത്. റിലയന്‍സും ആമസോണുമെല്ലാം വലിയ വിഹിതം നേടാന്‍ ആഗ്രഹിക്കുന്ന വിപണി കൂടിയാണ് ഇത്.   

രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ ഡെലിവറി പ്ലാറ്റ്‌ഫോമായി ഈ ഡീല്‍ ഞങ്ങളെ മാറ്റും. പ്രതിമാസം രണ്ട് ദശലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് സേവനമെത്തിക്കാന്‍ സാധിക്കും-ഫാംഈസി സഹസ്ഥാപകന്‍ ധാവല്‍ ഷാ വ്യക്തമാക്കി. ഇതോടുകൂടി മെഡ്‌ലൈഫ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പൂര്‍ണമായും ഫാംഈസിയില്‍ ലയിക്കും. മെഡ്‌ലൈഫിന്റെ ഉപഭോക്താക്കളും റീറ്റെയ്ല്‍ പങ്കാളികളും ഫാര്‍മീസി പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും.

മെഡ്‌ലൈഫ് ബ്രാന്‍ഡിനെ തങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഒരൊറ്റ ബ്രാന്‍ഡില്‍ ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലതെന്നാണ് വിലയിരുത്തലെന്ന് ഷാ പറഞ്ഞു. ഫാംഈസിയുടെ മാതൃകമ്പനിയായ എപിഐ ഹോള്‍ഡിംഗ്‌സില്‍ മെഡ്‌ലൈഫിന്റെ ഓഹരിയുടമകള്‍ക്ക് 19.59 ശതമാനം ഓഹരി ലഭിക്കുന്ന തരത്തിലാണ് ഇടപാട്. ആല്‍കെ ലബോറട്ടറീസ് സ്ഥാപകനായ പ്രഭാത് നാരായന്‍ സിംഗിന്റെ ഓഫീസാണ് മെഡ്‌ലൈഫിലെ ഏറ്റവും വലിയ ഓഹരിയുടമ.

Read more topics: # ഫാംഈസി, # Pharmeasy,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved