ഫാം ഈസി ഐപിഒ വിപണിയിലേക്ക്; ലക്ഷ്യം 6250 കോടി രൂപ

November 10, 2021 |
|
News

                  ഫാം ഈസി ഐപിഒ വിപണിയിലേക്ക്; ലക്ഷ്യം 6250 കോടി രൂപ

ഇന്ത്യന്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രധാനികളായ ഫാം ഈസി, 62.50 ബില്യണ്‍ രൂപയുടെ (842.43 മില്യണ്‍ ഡോളര്‍) പ്രാഥമിക പബ്ലിക് ഓഫറിംഗിനായി (ഐപിഒ) ഫയല്‍ ചെയ്തു. ആഭ്യന്തര സ്റ്റോക്ക് ലിസ്റ്റിംഗില്‍ താരങ്ങളായി മാറിയ സ്റ്റാര്‍ട്ടപ്പുകളിലെ ഏറ്റവും പുതിയ കമ്പനിയാണ് ഫാംഈസി.

പ്രധാന ഓഹരി ഉടമകളാരും തന്നെ ഓഹരികള്‍ വില്‍ക്കുന്നില്ല എന്നതാണ് ഈ ഐപിഓയെ വ്യത്യസ്തമാക്കുന്നത്. അതായത് ഐപിഒയില്‍ ഇഷ്യു ചെയ്യുന്ന ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ ഇല്ലാതെ (ഒഎഫ്എസ്) പൂര്‍ണമായും ഫ്രഷ് ഇഷ്യു ആയിരിക്കും. നൈക ഐപിഒ ഇന്നാണ് ആരംഭിച്ചത്. പേടിഎമ്മിന്റെ ഐപിഒ ഇന്ന് അവസാനിക്കുകയുമാണ്. ഇന്നേ ദിവസം തന്നെയാണ് ഫാംഈസി യും ഓഹരി വിപണിയിലേക്ക് കാലെടുത്തു വയ്ക്കുന്നതെന്നതാണ് പ്രത്യേകത.

ഒക്ടോബറില്‍ വിവിധ നിക്ഷേപകരില്‍ നിന്നായി ഇക്വിറ്റി ഫിനാന്‍സിംഗ് റൗണ്ടില്‍ കമ്പനി ഇതിനോടകം തന്നെ 350 മില്യണ്‍ ഡോളര്‍ (2,635.22 കോടി രൂപ) സമാഹരിച്ചിരുന്നു. സ്ഥാപനത്തിന്റെ മൂല്യം ഇപ്പോള്‍ 5.6 ബില്യണ്‍ ഡോളര്‍ (42,197.79 കോടി രൂപ). സിംഗപ്പൂര്‍ ആസ്ഥാനമായുള്ള അമന്‍സ ക്യാപിറ്റല്‍, ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട്, അുമഒ ക്യാപിറ്റല്‍, യുഎസ് ഹെഡ്ജ് ഫണ്ട് ജാനസ് ഹെന്‍ഡേഴ്സണ്‍, ഛൃയശങലറ, ടലേമറ ്ശലം ഇമുശമേഹ, അബുദാബി ആസ്ഥാനമായുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ട് അഉഝ, ന്യൂയോര്‍ക്കിലുള്ള ഹെഡ്ജ് ഫണ്ട് ന്യൂബര്‍ഗര്‍ ബെര്‍മാന്‍, ലണ്ടനിലെ സാന്‍ ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ പുതിയ നിക്ഷേപകരില്‍ നിന്നാണ് 205 മില്യണ്‍ ഡോളര്‍ മൂല്യമുള്ള പ്രാഥമിക ഫണ്ടിംഗ് കമ്പനി നേടിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved