1,500 കോടി രൂപയുടെ ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കി ഫോണ്‍പേ; കമ്പനിയുടെ വളര്‍ച്ചയില്‍ ഭാഗമായതിനുള്ള അംഗീകാരം

February 06, 2021 |
|
News

                  1,500 കോടി രൂപയുടെ ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കി ഫോണ്‍പേ;  കമ്പനിയുടെ വളര്‍ച്ചയില്‍ ഭാഗമായതിനുള്ള അംഗീകാരം

മുംബൈ: പേമെന്റ് കമ്പനി ഫോണ്‍പേ തങ്ങളുടെ ജീവനക്കാര്‍ക്ക് 1,500 കോടി രൂപയോളം (200 ദശലക്ഷം ഡോളര്‍) മൂല്യം വരുന്ന ഓഹരികള്‍ നല്‍കി. 2,200 ജീവനക്കാരാണ് ഓഹരി ഉടമകളായത്. കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയുടെ ഭാഗമായതിനാണ് ഈ അംഗീകാരം നല്‍കിയത്. ഇപ്പോള്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ പതിവായി ചെയ്തുപോരുന്നതാണ് എംപ്ലോയീ സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍സ്.

സീനിയോറിറ്റിയുടെയും കമ്പനിയിലെ സ്ഥാനത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് ഇത്തരത്തില്‍ ഓഹരികള്‍ നല്‍കി വരാറുള്ളത്. പുതിയ നീക്കത്തിലൂടെ കമ്പനിയുടെ മുഴുവന്‍ ജീവനക്കാരെയും ഓഹരി ഉടമകളാക്കിയിരിക്കുകയാണ് കമ്പനി. ഇതോടെ കമ്പനി തങ്ങളുടെ വരുംനാളുകള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രവര്‍ത്തനവും പ്രതീക്ഷിക്കുന്നുണ്ട്.

ഫോണ്‍പേ സ്ഥാപകനും സിഇഒയുമായ സമീര്‍ നിഗം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞത് 5,000 ഡോളര്‍ മൂല്യമുള്ള ഓഹരിയാണ് ഓരോ ജീവനക്കാരനും ലഭിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

Read more topics: # ഫോണ്‍പേ, # PhonePay,

Related Articles

© 2025 Financial Views. All Rights Reserved