
ബെംഗളുരു: ഫോണ്‍പേ സ്വിച്ച് പ്ലാറ്റ്ഫോം സ്വിഗ്ഗിയുമായി സംയോജിപ്പിച്ചു. ഈ പങ്കാളിത്തത്തോടെ ഫോണ്‍പേയുടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 200 മില്യണ്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍പേ അപ്ലിക്കേഷനില്‍ നിന്ന് തന്നെ സ്വിഗ്ഗി അപ്ലിക്കേഷനിലേക്ക് പ്രവേശിക്കാവുന്നതും ഭക്ഷണം ഓര്‍ഡര്‍ ചെയാവുന്നതുമാണ്. ഇന്ത്യയില്‍ സ്വിഗ്ഗി ഭക്ഷണം എത്തിക്കുന്ന 520 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാകും.
ഫോണ്‍പേ സ്വിച്ച് ഉപഭോക്താക്കളെ ഫോണ്‍പേയില്‍ നിന്നും ഭക്ഷണം, പലചരക്ക്, ആരോഗ്യം, ശാരീരികക്ഷമത, ഷോപ്പിംഗ്, യാത്ര, വിനോദം എന്നിങ്ങനെയുള്ള വിവിധ അപ്ലിക്കേഷനുകളിലേക്ക് മാറാന്‍ അനുവദിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ അവയിലേക്ക് പ്രവേശിക്കാന്‍ കഴിയും. വ്യാപാര പങ്കാളികളെ അവരുടെ നിലവിലുള്ള വെബ് ആപ്ലിക്കേഷനുകളിലും മൊബൈല്‍ സൈറ്റുകളിലും ഉള്ളവരെ ഈ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാനും ഉപയോക്തൃ അടിത്തറ ശക്തിപ്പെടുത്താനും ഫോണ്‍പേ സ്വിച്ച് പ്രാപ്തമാക്കുന്നു.
ഫോണ്‍പേ സ്വിച്ച് വഴി, ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഒരു പങ്കാളി ആപ്ലിക്കേഷന്‍ ഇക്കോസിസ്റ്റം നിര്‍മ്മിക്കുകയാണ്. ഇത് ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യുന്നതിനും അവരുമായി ഇടപഴകുന്നതിനും വളരെ സൗകര്യപ്രദമായ മാര്‍ഗം വാഗ്ദാനം ചെയ്യുന്നു. അതേസമയം ഞങ്ങളുടെ പങ്കാളികള്‍ക്ക് വേഗത്തില്‍ ഉപഭോക്താക്കളുമായി ഇടപഴകാന്‍ സാധ്യമാകുകയും ചെയുന്നുവെന്ന് ഒരു പ്രസ്താവനയില്‍, ഫോണ്‍പേ സ്വിച്ച് ഹെഡ് റിതുരാജ് റൗട്ടേല പറഞ്ഞു.
ഈ പങ്കാളിത്തത്തിലൂടെ, ഫോണ്‍പേ സ്വിച്ച് പ്ലാറ്റ്ഫോമിലേക്ക് ഭക്ഷണം ക്രമീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സൗകര്യം വ്യാപിപ്പിക്കാനും അത് സൃഷ്ടിച്ച ആപ്ലിക്കേഷനുകളുടെയും സേവനങ്ങളുടെയും ആവാസവ്യവസ്ഥയുടെ ഭാഗമാകാനും ഞങ്ങള്‍ ആഗ്രഹിക്കുന്നതായും സ്വിഗ്ഗിയിലെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ശ്രീവത്സ് ടിഎസ് പറഞ്ഞു.